മെസിയുടെ തിരിച്ച് വരവിനെ കുറിച്ചുള്ള ഔദ്യോഗീക വിവരങ്ങൾ പുറത്ത്; ഇന്റർ മിയാമി പരിശീലകൻ പറയുന്നത് ഇങ്ങനെ

ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് ശക്തരായ അർജന്റീന കപ്പ് ജേതാക്കളായിരുന്നു. ഫൈനൽ മത്സരത്തിൽ കാലിന് ഗുരുതരമായ പരിക്കാണ് ലയണൽ മെസിക്ക് സംഭവിച്ചത്. മെസിയുടെ അഭാവത്തിലും അർജന്റീനൻ താരങ്ങൾ മികച്ച പ്രകടനം നടത്തി കപ്പ് നേടി. എന്നാൽ അതിന് ശേഷം മെസി കളിക്കളത്തിലേക്ക് തിരികെ എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ കാലിന് ആംഗിൾ ഇഞ്ചുറി ആണ് സംഭവിച്ചത്.

എന്നാൽ പണി കിട്ടിയത് ഇന്റർ മിയാമി ക്ലബിനാണ്. ടീമിന് വേണ്ടി അദ്ദേഹത്തിന് പല മത്സരങ്ങളും നഷ്ടമായിരുന്നു. ഉടനെ തിരിച്ച് വരാൻ താരത്തിന് സാധിക്കില്ല എന്നാണ് ടീം ഡോക്ടർ അന്ന് പറഞ്ഞത്. എന്നാൽ താരത്തിന്റെ വരവിനെ കുറിച്ചുള്ള അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോ.

ടാറ്റ മാർട്ടിനോ പറയുന്നത് ഇങ്ങനെ:

”ലയണൽ മെസ്സി ഉടൻ തന്നെ ടീമിലേക്ക് മടങ്ങി വരും. കൃത്യമായി ഒരു സമയം പറയാൻ പറ്റില്ല. അദ്ദേഹം തനിക്ക് ആകുന്ന രീതിയിൽ ചെറുതായിട്ട് പരിശീലനങ്ങൾ ചെയ്യുനുണ്ട്. അദ്ദേഹത്തിന്റെ ട്രെയിനിങ് സെഷനുകൾക്ക് ഇക്കാര്യത്തിൽ പ്രാധാന്യമുണ്ട്. അത് കൊണ്ട് തന്നെ പ്ലേ ഓഫിന് മുന്നേ അദ്ദേഹം തിരിച്ചെത്തും. അങ്ങനെ ആണ് ഇപ്പോൾ ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. റെഗുലർ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയും” ടാറ്റ മാർട്ടിനോ പറഞ്ഞു.

Read more

അർജന്റിനൻ മത്സരങ്ങളിലും താരം ഉടനെ കളിക്കില്ല. അടുത്ത സെപ്റ്റംബറിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ആണ് അർജന്റീനയ്ക്ക് ഉള്ളത്. പരിക്ക് മൂലം ലയണൽ മെസിക്ക് അത് നഷ്ടമാകും. അദ്ദേഹത്തിന്റെ വിടവ് ടീമിനെ നന്നായി ബാധിച്ചേക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ആരോഗ്യപരമായി അദ്ദേഹം മെച്ചപ്പെടുന്നുണ്ട്. അത് കൊണ്ട് ഒക്ടോബർ മാസം തൊട്ട് മെസി കളിക്കളത്തിലേക്ക് തിരികെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.