ലെവൻഡോവ്‌സ്‌കി പറഞ്ഞത് എന്നെ ഞെട്ടിച്ചു, ആരാധകർ ഇന്നലെ ഏറ്റെടുത്ത ആ നിമിഷത്തെ കുറിച്ച് പ്രതികരിച്ച് മെസി

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയും പോളണ്ട്   ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ബുധനാഴ്ച മത്സരം അവസാനിച്ചതിന് ശേഷം സൗഹൃദനിമിഷം പങ്കിടുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു. മത്സരം അവസാനിച്ച അത് വരെ കളിക്കളത്തിൽ കണ്ട ശത്രുത ഇല്ല പകരം സൗഹൃദവുമായിട്ടാണ് തങ്ങൾ മടങ്ങുന്നതെന്ന സന്ദേശമാണ് ഇരുവരും നൽകിയത്.

പോളണ്ടിനെതിരായ കടുത്ത പോരാട്ടത്തിനൊടുവിൽ 2-0ന് മെസ്സിയുടെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു. അലക്സിസ് മാക് അലിസ്റ്ററും ജൂലിയൻ അൽവാരസും ചേർന്ന് മെസ്സിയുടെ പെനാൽറ്റി നഷ്ടപ്പെടുത്തിയ കടം അങ്ങോട്ട് തീർത്തു.

മെസി സൂപ്പർ താരവുമായി നടന്ന സംഭാഷണത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ “പിച്ചിൽ സംഭവിക്കുന്നതെല്ലാം പിച്ചിൽ തന്നെ തുടരുമെന്ന് അവർ എന്നെ പഠിപ്പിച്ചു. ലോക്കർ റൂമിലും അങ്ങനെ തന്നെ. നമ്മൾ പരസ്പരം പറഞ്ഞ കാര്യങ്ങൾ സ്വകാര്യമായി എന്നിൽ തന്നെ തുടരും, അതൊരിക്കലും പുറത്ത് വരില്ല.

അടുത്ത റൗണ്ടിൽ ഓസ്‌ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ.