അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

അഹമ്മദാബാദ് വിമാനദുരന്തത്തെ തുടര്‍ന്ന് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ. ഇവരെ എത്രയും പെട്ടെന്ന് ജോലിയില്‍ നിന്ന് മാറ്റിനിറുത്താനാണ് നിര്‍ദ്ദേശം.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെയുള്‌ല ആഭ്യന്തര നപടികള്‍ വേഗത്തിലാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ഉടന്‍ വരുത്തുമെന്നും ഈ കാലയളവില്‍ കമ്പനിയുടെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.

Read more

ജീവനക്കാരുടെ വിശ്രമം, ലൈസന്‍സിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതരമായ നിരവധി പ്രശ്‌നങ്ങള്‍ എയര്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ എടുത്തിരുന്നില്ല. ഇത് കടുത്ത ആശങ്കയ്ക്ക് ഇടനല്‍കുന്നതാണ്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്നും ഡിജിസിഎ എയര്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.