അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

ഒരു കാലത്ത് ഉർവശിയെ കണ്ട് താൻ അതിശയിച്ചതുപോലെയാണ് സിനിമയിൽ പുതുതലമുറയിലെ നടി അനശ്വരയുടെ പ്രകടനം കാണുമ്പോൾ തോന്നുന്നതെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പേർളി മാണി ഷോയിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തലമുറയിലെ ഒരു നടിയോ നടനേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സുരേഷ് ഗോപി ഉടനെ തന്നെ അനശ്വര എന്നു പറയുകയായിരുന്നു. ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെയാണ് ഇപ്പോൾ അനശ്വരയുടെ അഭിനയം കാണുമ്പോൾ എന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ, ഇങ്ങനെയൊക്കെ പറ്റുമോ എന്ന് വിചാരിച്ചതുപോലെ ഇപ്പോൾ റീൽസിലെ അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു. മൈ ഗോഡ്, ഈ ജനറേഷനിൽ ഇങ്ങനെ റിയൽ, എന്തുചെയ്താലും നമുക്ക് ഓക്കെ എന്ന് പറയുന്ന ഒരവസ്ഥ. കണ്ണീർ തുടച്ചും മൂക്ക് പിഴിഞ്ഞും എന്തൊക്കേയോ ചെയ്യുന്നുണ്ട്. അതെല്ലാം ഓക്കെയാണ്’ എന്ന് സുരേഷ് ഗോപി പറഞ്ഞു.

എസ്. വിപിൻ എഴുതി സംവിധാനംചെയ്ത ‘വ്യസനസമേതം ബന്ധുമിത്രാതികൾ’ ആണ് അനശ്വരയുടെ പുറത്തിറങ്ങിയ ചിത്രം.

Read more