‘ഹൃദയപൂർവം’ മോഹൻലാൽ എത്തുന്നു; റിലീസ് തീയതി എന്നെത്തുമെന്ന് പുതിയ റിപ്പോർട്ട്

സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികൾ. വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ഹൃദയപൂർവം സിനിമ തിയേറ്ററുകളിലേക്ക് എത്തുന്ന തീയതിയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് എത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 28നായിരിക്കും സിനിമ തിയേറ്ററുകളിലെത്തുകയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഓണം റിലീസായി ആയിട്ടായിരിക്കും ചിത്രം എത്തുക എന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുക. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

അതേസമയം, സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. ചിത്രത്തിൽ മോഹൻലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് എത്തുക. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റെതാണ്. അനൂപ് സത്യൻ ചിത്രത്തിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്. എന്തായാലും സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ മോഹൻലാലിനെ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more