മാഞ്ചസ്റ്റർ സിറ്റി ഇന്ന് ലോക ഫുട്‍ബോളിലെ ഏറ്റവും മികച്ച ടീമിന്റെ പട്ടിക എടുത്താൽ അതിൽ മുൻനിരയിലാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിയതോടെ അത്രയും നാളും തങ്ങൾക്ക് മേൽ നിന്നിരുന്ന ആ ട്രോളും കെട്ടും കൂടി മാഞ്ചസ്റ്റർ സിറ്റി തകർത്തെറിഞ്ഞു. ഈ സീസണിലും മികച്ച പ്രകടനമാണ് ടീം നടത്തുന്നത്.
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മൂന്ന് ഗോളുകൾ നേടിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് വഴങ്ങേണ്ടി വന്നിരുന്നു.ടോട്ടനം ആണ് ചെൽസിയെ സമനിലയിൽ തളച്ചത്. സീസൺ തുടങ്ങുന്നതിന് മുമ്പ് മികച്ച പ്രതിരോധ സംഘമായി പലപ്പോഴും പറഞ്ഞുകേട്ട ചെൽസി അവസാനം കളിച്ച മത്സരങ്ങളിൽ നിന്ന് എല്ലാം കൂടി വഴങ്ങിയത് 10 ഗോളുകളാണ്.
തങ്ങൾ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും പ്രതിരോധം വിമർശനം കേൾക്കുന്നുണ്ടെങ്കിലും പെപ്പ് ഗാർഡിയോള ആത്മവിശ്വാസത്തിലാണ്. ഈ വർഷവും തങ്ങൾ കിരീടം നേടുമെന്ന് പരിശീലകൻ പറയുന്നു.
” ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടവും ഞങ്ങൾ തന്നെയാണ് നേടുക എന്നാണ് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കുക. ഞങ്ങൾ ലിവർപൂളിനെതിരെയും ടോട്ടൻഹാമിനെതിരെയും പുറത്തെടുത്ത പ്രകടനം നിങ്ങൾ കണ്ടില്ലേ. അതുതന്നെ ധാരാളമാണ് ഞങ്ങൾ വീണ്ടും കിരീടം നേടുമെന്ന് പറയാൻ എളുപ്പമല്ല എന്നുള്ളത് ഞങ്ങൾക്ക് തന്നെ അറിയാം. പക്ഷേ ഞങ്ങൾക്ക് കിരീടം നേടാൻ സാധിക്കും ”ഇതാണ് പെപ്പ് പറഞ്ഞ വാക്കുകൾ .
Read more
പെപ്പ് ഇങ്ങനെ പറഞ്ഞെങ്കിലും ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. ചെറിയ ടീമുകൾ വരെ ഫോമിലാണ്. അതിനാൽ തന്നെ മറ്റ് ടീമുകളുടെ ഫലവും അനുകൂലം ആയാൽ മാത്രമേ സിറ്റിക്ക് അത് സാധിക്കു.