റിലാക്സ് ചെയ്യാൻ ടെന്നീസും ക്രിക്കറ്റും, എനിക്ക് ചുറ്റുമുള്ളവർ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം വന്നപ്പോൾ ലഹരി ഉപേക്ഷിക്കാൻ തീരുമാനിച്ചു : ഷൈൻ ടോം ചാക്കോ

ലഹരിയിൽ നിന്നും മുക്തി നേടാനുള്ള ചികിത്സയിലാണ് നടൻ ഷൈൻ ടോം ചാക്കോ ഇപ്പോൾ. ഇപ്പോഴിതാ ലഹരി ഉപേക്ഷിക്കാൻ തീരുമാനിച്ചത് മുതൽ വിഡ്രോവൽ സിംറ്റംസ് ഉണ്ടെന്ന് പറയുകയാണ് നടൻ. കാർത്തിക്ക് സൂര്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം സംസാരിച്ചത്. റിലാക്സ് ചെയ്യാൻ പണ്ട് ലഹരിയാണ് ഉപയോ​ഗിച്ചിരുന്നതെങ്കിൽ ഇന്ന് ​ആ സമയങ്ങളിൽ ​ഗെയിംസിൽ ഏർപ്പെടുകയാണ് ചെയ്യാറുള്ളതെന്നാണ് അഭിമുഖത്തിൽ നടൻ പറയുന്നത്. വിഡ്രോവൽ സിംറ്റംസുണ്ട്. മുമ്പൊക്കെ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് പോയി പുകവലിക്കും. അതൊരു ശീലമായിരുന്നു.

അതിനുശേഷം ശീലങ്ങളൊക്കെ കട്ട് ചെയ്ത് മാറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നതിനാൽ ആ സമയം എൻ​ഗേജ്ഡാക്കി ഇരിക്കണം. ​ഗെയിംസിലേക്ക് തിരിച്ച് വിടാനാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആ സമയങ്ങളിൽ ഞാൻ പോയി അര മണിക്കൂർ ടെന്നീസ് കളിക്കും. ശേഷം വന്ന് ഡബ്ബ് ചെയ്യും.

പിന്നീട് വീണ്ടും അരമണിക്കൂർ പോയി ക്രിക്കറ്റ് കളിച്ചു. എന്നിട്ടാണ് ഇപ്പോൾ ഈ ഇന്റർവ്യൂവിന് വന്നിരിക്കുന്നത്. എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അങ്ങനെ ചെയ്തില്ലെങ്കിൽ വിഡ്രോവൽ സിംപ്റ്റംസ് കൂടുതലായി വരികയും തിരിച്ച് പഴയ ശീലങ്ങളിലേക്ക് പോകാനുള്ള ടെന്റൻസിയും വരും. ഒരും കംപാനിയനാണല്ലോ ഈ ഡ്ര​ഗ് എന്ന് പറയുന്നത്.

ഇപ്പോൾ എല്ലാവരുടേയും കംപാനിയൻ ഒരു മൊബൈൽ ഫോണാണ്. ഒരു മൊബൈൽ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് വിഡ്രോവൽ സിംറ്റംസ് വരും. കാരണം മൊബൈൽ ഒരു കംപാനിയൻ ആയതുകൊണ്ടാണ്. അതായത് നമ്മുടെ പാട്നറിനേക്കാളും വലിയ കംപാനിയനാണ് നമ്മുടെ ശീലങ്ങളും നമ്മൾ ഉപയോ​ഗിക്കുന്ന സാധനങ്ങളും. ആ സ്പേസിനെ എൻ​ഗേജ്ഡായി എപ്പോഴും നിർത്തണം ആദ്യത്തെ സമയങ്ങളിൽ. പിന്നെ അത് നോർമൽ ആകും. എന്റെ ശീലങ്ങൾ കാരണം എന്നെക്കാൾ അധികം എനിക്ക് ചുറ്റുമുള്ളവർ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം വന്നപ്പോഴാണ് ലഹരി ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.

Read more