പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത്. താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇപ്പോൾ വൈറലാകുന്നത്. മുടി പറ്റെ വെട്ടിയ ലുക്കിലുള്ള അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബാർസലോണയിൽ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യൂറോപ്യൻ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണിപ്പോൾ അജിത്. അതേസമയം, എകെ 64 ആണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകനായ അദിക് രവിചന്ദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തൃഷ, അർജുൻ ദാസ്, സുനിൽ, പ്രഭു, പ്രസന്ന, കാർത്തികേയ ദേവ്, പ്രിയ പ്രകാശ് വാരിയർ, ജാക്കി ഷ്റോഫ്, ഷൈൻ ടോം ചാക്കോ, ടിന്നു ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്.
പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായി ഇത് മാറി.