ഷാരൂഖ് ഖാനുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ച അത്ര സുഗമമായിരുന്നില്ലെന്ന് നടി കജോൾ. 1992ൽ ബാസിഗർ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് താനും ഷാരൂഖും ആദ്യമായി കാണുമ്പോൾ ഇരുവർക്കും വ്യത്യസ്ത മനോഭാവങ്ങളായിരുന്നെന്ന് കജോൾ പറഞ്ഞു. റേഡിയോ നാഷയുമായുള്ള ഒരു ചാറ്റിലാണ് നടി ഇക്കാര്യം സംസാരിച്ചത്.
എനിക്ക് അന്ന് 18 വയസ്സ് പോലും ഉണ്ടായിരുന്നില്ല. ഏകദേശം പതിനേഴര വയസ്സ്. ജനുവരി ഒന്നിനായിരുന്നു ബാസിഗറിൻറെ ഷൂട്ടിങ്. ഷാരൂഖിന് ഒപ്പം അഭിനയിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ അന്നൊക്കെ വാതോരാതെ സംസാരിക്കുമായിരുന്നു. രാത്രി മുഴുവൻ വിശ്രമിച്ചതിന് ശേഷം ഞാൻ അന്ന് ആവേശത്തോടെയാണ് സെറ്റിലെത്തിയത്. എന്നാൽ സെറ്റ് മുഴുവൻ ആഘോഷങ്ങളാൽ ക്ഷീണിതയായിരുന്നു. മറ്റുള്ളവർ നിശബ്ദരായിക്കുമ്പോഴാണ് എൻറെ സംസാരം എത്രത്തോളം ഉണ്ടെന്ന് ഞാൻ മനസിലാക്കിയത്.
മറ്റുള്ളവർക്ക് ഞാൻ സംസാരിക്കുന്നത് ഇഷ്ടമായിരുന്നു. പക്ഷേ, ഷാരൂഖിനെ സംഭാഷണത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം വിചാരിച്ച പോലെ നടന്നില്ല. ഷാരൂഖിൻറെ അരികിലിരുന്ന് ഗൗരവമുള്ള പെരുമാറ്റത്തെ കളിയാക്കി ചോദ്യം ചെയ്തപ്പോൾ പ്രതികരണം അൽപ്പം പരുക്ഷമായിരുന്നു. ഷാരൂഖ് അതിൽ രസിച്ചില്ല. ‘ദയവായി ഒരു മിനിറ്റ് മിണ്ടാതിരിക്കാമോ? ദൈവത്തെ ഓർത്ത് ആരെങ്കിലും അവളുടെ വായ അടയ്ക്കൂ’ എന്ന് ഷാരൂഖ് പറഞ്ഞു.
ആ സമയത്ത് തനിക്ക് വലിയ അമ്പരപ്പ് തോന്നിയതായി കാജോൾ ഓർക്കുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ശക്തമായ ഒരു സൗഹൃദം വളർന്നു. ഇതിൽ പകുതി പോലും ഷാരൂഖിന് ഓർമ്മയുണ്ടെന്ന് ഞാൻ കരുതുന്നില്ല എന്നുംകജോൾ പറഞ്ഞു.
ജൂൺ 27 ന് തിയേറ്ററുകളിൽ എത്തുന്ന തന്റെ വരാനിരിക്കുന്ന ഹൊറർ ചിത്രമായ മായുടെ റിലീസിനായി കാജോൾ തയ്യാറെടുക്കുകയാണ്.