അമ്മ മരിച്ചു എന്ന കാര്യം തനിക്ക് വിശ്വസിക്കാൻ സാധിക്കാത്തതിനാൽ താൻ കരഞ്ഞിട്ടില്ലെന്ന് നടി വീണ നായർ. എന്നാൽ പിന്നീട് അമ്മയുടെ മരണത്തിന്റെ സങ്കടത്തിൽ താൻ മിക്ക ദിവസങ്ങളിലും കരഞ്ഞുവെന്നും വീണ പറയുന്നു. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് വീണ മനസ് തുറന്നത്.
‘അമ്മ മരിച്ച സമയത്ത് ഞാൻ കരഞ്ഞിട്ടില്ല. അതെന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. വിശ്വസിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ അംഗീകരിക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ലല്ലോ. ആ സാഹചര്യം അനുഭവിച്ചവർക്കേ അത് മനസിലാകൂ. പെട്ടെന്നാണ് സംഭവിച്ചത്. നടന്നു കയറിയ ആള് തിരിച്ചുവരുമ്പോൾ നമ്മുടെ കൂടെ ഇല്ല എന്ന് അറിയുമ്പോൾ അംഗീകരിക്കാൻ പാടാണല്ലോ’
‘അമ്മയെ ഹാളിൽ കിടത്തുമ്പോഴും ഞാൻ നോക്കുന്നത് അമ്മ ഇല്ലേ എന്റെ കൂടെ എന്നാണ്. വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കരയാൻ പറ്റാതെ വന്നപ്പോൾ അവസാനം എടുക്കുന്ന സമയം ഞാൻ കാറുകയാണ് ചെയ്തത്. കണ്ണീർ വരാത്തതിനാൽ. അങ്ങനൊരു അവസ്ഥയായിരുന്നു. ഞാൻ കരഞ്ഞിട്ടില്ല. കരച്ചിൽ വരുന്നില്ല. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് നീയെന്താണ് കരയാത്തത് എന്ന്, പക്ഷെ അതിനു ശേഷം ഓരോ ഘട്ടങ്ങളിലും കരച്ചിൽ വന്നു കൊണ്ടിരിക്കും. ആ വേദന മാറില്ല’ നടി കൂട്ടിച്ചേർക്കുന്നു.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ നടിയാണ് വീണ നായർ. ബിഗ് ബോസ് ഷോയിലേക്ക് പോയതോടെയാണ് താരംകൂടുതൽ ചർച്ചകളിൽ നിറയുന്നത്.