ആര്യന്‍ റോബന്‍ കളമൊഴിഞ്ഞു; കളിയഴക് മറക്കില്ലെന്ന് ആരാധകവൃന്ദം

ആധുനിക ഫുട്ബോളിന് ഹോളണ്ട് സമ്മാനിച്ച ഏറ്റവും പ്രതിഭാധനരായ കളിക്കാരിലൊരാളായ ആര്യന്‍ റോബന്‍ ബൂട്ടഴിച്ചു. വിരമിക്കല്‍ തീരുമാനം ട്വിറ്ററിലൂടെ റോബന്‍ തന്നെയാണ് പുറത്തുവിട്ടത്. സജീവ ഫുട്ബോളിനോട് വിടപറയുന്നു. ഏറെ വിഷമകരമായ തീരുമാനമാണിത്. കരിയറിലുട നീളം ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി- റോബന്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിനുവേണ്ടിയും ക്ലബ്ബ് തലത്തിലും ഒരുപോലെ തിളങ്ങിയ താരമാണ് റോബന്‍. 2004ല്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയിലെത്തിയതോടെയാണ് റോബന്റെ കരിയര്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ തുടങ്ങിയത്. 2005, 2006 വര്‍ഷങ്ങളില്‍ ഹോസെ മൗറീഞ്ഞോയ്ക്ക് കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തിയപ്പോള്‍ റോബന്‍ നിര്‍ണായക സംഭാവന നല്‍കി. 2007ല്‍ റോബന്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡില്‍ ചേര്‍ന്നു. റയലിനൊപ്പം ലാ ലീഗ കിരീടവും സ്വന്തമാക്കി. എന്നാല്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചിലെ പ്രകടനങ്ങളാണ് റോബനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയത്.

Netherlands great Arjen Robben, 37, retires from football | Daily Sabah

2009ല്‍ ബയേണിന്റെ പാളയത്തിലെത്തിയ റോബന്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ക്ലബ്ബിനെ ട്രിപ്പിള്‍ കിരീട നേട്ടത്തിലെത്തിച്ചു. 2013 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനെതിരെ ബയേണിന്റെ വിജയഗോള്‍ നേടിയതും മറ്റാരുമായിരുന്നില്ല.

Bayern Munich winger Arjen Robben expects to return 'in perfect condition' for Arsenal clash | London Evening Standard | Evening Standard

ഹോളണ്ടിന്റെ കുപ്പായത്തില്‍ 96 മത്സരങ്ങള്‍ കളിച്ച റോബന്‍ 37 തവണ ലക്ഷ്യം കണ്ടു. 2010 ലോക കപ്പില്‍ ഡച്ച് പടയെ ഫൈനലില്‍ എത്തിച്ചതും റോബന്റെ കരിയറിലെ സുവര്‍ണരേഖകളില്‍പ്പെടുന്നു.

Bundesliga wrap: Arjen Robben volley sets up Bayern Munich win after early shock

2018 റഷ്യന്‍ ലോകകപ്പില്‍ യോഗ്യത നേടാന്‍ ഹോളണ്ട് പരാജയപ്പെട്ടതോടെ റോബന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ക്ലബ്ബ് ഫുട്ബോളില്‍ കളി തുടര്‍ന്നു. ഡച്ച് ക്ലബ്ബ് ഗ്രോനിനനില്‍ ചേര്‍ന്നെങ്കിലും കോവിഡും പരിക്കുംമൂലം കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.