ബാംഗ്ലൂരിനെ ശരിക്കും ഒന്ന് കാണേണ്ട ബ്ലാസ്റ്റേഴ്‌സ് ആരാധകരെ, സൂപ്പർ കപ്പ് ടിക്കറ്റ് വിൽപ്പന തുടങ്ങി; ടിക്കറ്റുകൾ ഇങ്ങനെ സ്വന്തമാക്കാം

കേരളത്തിന്റെ മണ്ണിൽ ആരംഭിക്കുന്ന സൂപ്പർകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്ക് മൈ ഷോ ആപ്പിലൂടെയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ടിക്കറ്റ് വില 150 രൂപയാണ്. ഒരുദിവസം രണ്ട് മത്സരങ്ങളുള്ള കളികള്‍ക്ക് 250 രൂപ മുടക്കണം. വി.ഐ.പി ടിക്കറ്റുകൾക്ക് 350 രൂപയാണ് വില. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന തുടങ്ങിയിട്ടില്ല,

ഗ്രൂപ്പ് എ യില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സി റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവരും ഒപ്പം യോഗ്യത റൗണ്ട് കളിച്ചു വരുന്ന ഒരു ടീമും ഉണ്ടാകും . യോഗ്യത മത്സരങ്ങള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. കേരളത്തിന്റെ ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ പോര് നടക്കുക ഏപ്രിൽ 16 നാണ്. കേരളത്തെ സംബന്ധിച്ച് ഇന്ത്യൻസ് സൂപ്പർ ലീഗിനിടെ ബാംഗ്ലൂരുമായി നടന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിൽ ഈ മത്സരത്തിന് വലിയ പ്രാധാന്യമുണ്ട്. ബാംഗ്ലൂരിന്റെ മണ്ണിലേറ്റ അപമാനത്തിന് സ്വന്തം മണ്ണിൽ ഒരു മറുപണിയാണ് കേരളം ഉദ്ദേശിക്കുന്നത്.

ആരാധകർ ഏറെ തീവ്രതയോടെ കാണുന്ന ഈ മത്സരം ഉൾപ്പടെ കേരളത്തിന്റെ എല്ലാ മത്സരങ്ങളും കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടക്കുക എന്ന പ്രത്യേകതയും കൂടിയുണ്ട്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയവും മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ആകും ടൂര്‍ണമെന്റിന് വേദിയാകും. നാലു ഗ്രൂപ്പുകളില്‍ ആയാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്.

Read more

എന്ത് തന്നെ ആയാലും വലിയ ആവേശം പ്രതീക്ഷിക്കുന്ന സൂപ്പർ കപ്പ് പോരാട്ടം കോഴിക്കോടിന്റെ മണ്ണിലെത്തുമ്പോൾ എല്ലാ മത്സരങ്ങൾക്കും നിറഞ്ഞുകവിഞ്ഞ ഗാലറി പ്രതീക്ഷിക്കുന്നു.