ഒന്ന് തീരുന്നതിന് മറ്റൊന്ന് വന്നു കഴിഞ്ഞു, റൊണാൾഡോക്ക് എതിരെ പുതിയ കേസ് ഫയൽ ചെയ്ത് ഫ്ലോറിഡ കോടതി; താരത്തിന് പണി കിട്ടിയത് ഇങ്ങനെ

ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബിനാൻസ് പ്രൊമോഷൻ നടത്തിയതുമായി ബന്ധപ്പെട്ട് 2023 നവംബർ 27-ന് ഫ്ലോറിഡ ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്ത ഒരു കേസ് നേരിടുകയാണ് ഇപ്പോൾ. റൊണാൾഡോ എക്സ്ചേഞ്ച് പ്രോത്സാഹിപ്പിച്ചതിനാൽ തങ്ങൾക്ക് നഷ്ടം സംഭവിച്ചതായി പരാതിക്കാരായ മൈക്കൽ സൈസ്മോർ, മൈക്കി വോംഗ്ദാര, ഗോർഡൻ ലൂയിസ് എന്നിവർ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ നടപടികൾ സ്വീകരിച്ചില്ലെന്ന് പ്ലാറ്റ്‌ഫോം ആരോപിക്കുന്നു. റൊണാൾഡോയുടെ ഈ പ്രവർത്തി കാരണം തങ്ങൾക്ക് വലിയ നഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.

ഫയലിംഗ് അനുസരിച്ച്, റൊണാൾഡോ “ബിനാൻസുമായി ഏകോപിപ്പിച്ച് രജിസ്റ്റർ ചെയ്യാത്ത സെക്യൂരിറ്റികളുടെ ഓഫറിലും വിൽപ്പനയിലും പ്രൊമോട്ട് ചെയ്തു, സഹായിച്ചു, കൂടാതെ/അല്ലെങ്കിൽ സജീവമായി പങ്കെടുത്തു.”

റൊണാൾഡോയുടെ ഈ ഇടപെടൽ തങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാക്കിയെന്നാണ് പരാതിക്കാർ പറയുന്ന കാര്യം. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ അറിവ് ഇല്ലായിരുന്നു. അദ്ദേഹം പണം മോഹിച്ച് മാത്രമാണ് ഇതിൽ പെട്ടുപോയതെന്നും വാദങ്ങൾ ഉണ്ട്. എന്തായാലും ഇത്ര പ്രതിഫലം പറ്റുമ്പോൾ കൂടുതൽ അന്വേഷണം നടത്തണം ആയിരുന്നു എന്നും അല്ലാത്തപക്ഷം ഇങ്ങനെയുള്ള പണികൾ കിട്ടുമെന്നും റൊണാൾഡോയെ ഓര്മിപ്പിക്കുന്നവരുമുണ്ട്.