കരിയറിലെ നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറിയടിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണർ തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കക്ക് എതിരെ ഓസ്ട്രേലിയ അതിനിർണായക ലീഡ് നേടി. പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് വാർണറുടെ തകർപ്പൻ ബാറ്റിങ് പ്രകടനം. 200 റൺസ് പൂർത്തിയാക്കിയതിനു പിന്നാലെ റിട്ടയേർഡ് ഹര്‍ട്ടായി ബാറ്റിങ് അവസാനിപ്പിച്ചു താരം മടങ്ങിയെങ്കിലും ഓസ്ട്രേലിയ ശക്തമായ നിലയിലാണ് ഇപ്പോഴും. 254 പന്തുകളിൽനിന്നാണ് വാർണർ ഇരട്ട സെഞ്ചറി തികച്ചത്.
രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നതിന് മുമ്പ് വരെ വാർണറിന്റെ ടീമിലെ സ്ഥാനവും മോശം ഫോമും ചോദ്യം ചെയ്തവർക്കുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് വാർണർ നൽകിയത്. എതിരിട്ട ആദ്യ പന്ത് മുതൽ പുറത്തെടുത്ത അഗ്രസീവ് സമീപനമാണ് വാർണറിന് അർഹിച്ച നേട്ടം സമ്മാനിച്ചതും ടെസ്റ്റ് സെഞ്ചുറിക്ക് ഉള്ള 3 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ താരത്തിനായി.
എന്തായാലും വലിയ നേട്ടത്തിന് പിന്നാലെ പണി മേടിച്ചിരിക്കുകയാണ് വാർണർ. തന്റെ സ്വതസിദ്ധമായ ആഘോഷത്തിനിടെയാണ് സൂപ്പർ താരത്തിന് പരിക്കേറ്റിരിക്കുന്നത്. എന്തായാലും വലിയ പരിക്ക് ഇല്ല എന്നാണ് ആരാധകർ വിചാരിക്കുന്നത്.
A double century for David Warner!
But his #OhWhatAFeeling jump comes at a cost! 😬#AUSvSA | @Toyota_Aus pic.twitter.com/RqJLcQpWHa
— cricket.com.au (@cricketcomau) December 27, 2022
Read more