മിന്നും പ്രകടനവുമായി വീണ്ടും ദേവ്ദത്ത് പടിക്കല്‍; മൂന്ന് റണ്‍സ് അകലെ സെഞ്ച്വറി നഷ്ടം

Advertisement

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും കര്‍ണാടകയ്ക്കു വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ദേവ്ദത്ത് പടിക്കല്‍. ബിഹാറിനെതിരെ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് സെഞ്ച്വറിയ്ക്ക് മൂന്ന് റണ്‍സ് അകലെ പുറത്തായി.

98 ബോളില്‍ 8 ഫോറിന്റെയും 2 സിക്‌സിന്റെയും അകമ്പടിയിലാണ് ദേവ്ദത്ത് 97 റണ്‍സ് നേടിയത്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് താരം ഫിഫ്റ്റി നേടുന്നത്. ആദ്യ കളിയിലും ദേവ്ദത്ത് 84 ബോളില്‍ 52 റണ്‍സ് നേടിയിരുന്നു.

Image result for Vijay Hazare Trophy DEVDUTT

കര്‍ണാടയ്ക്കായി നായകന്‍ രവി കുമാര്‍ സമര്‍ഥ് 158 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 153 റണ്‍സ് അടിച്ചെടുത്തു. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ കര്‍ണാടക 50 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 354 റണ്‍സെടുത്തു.

Image result for devdutt padikkal

ഐപിഎല്ലിന്റെ 14ം സീസണ്‍ വരാനിരിക്കെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ക്ക് നിറവേകിയിരിക്കുകയാണ് ദേവ്ദത്ത്.
15 മല്‍സരങ്ങളില്‍ നിന്നും 473 റണ്‍സാണ് കഴിഞ്ഞ സീസണില്‍ ദേവ്ദത്ത് നേടിയത്. അഞ്ചു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.