ഈ സീരിയസ് 2- 2 എന്ന നിലയിലേക്ക് പോകാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നു, കാരണം അവന്‍!

ലോറന്‍സ്

ഈ സീരിയസ് 2- 2 എന്ന നിലയിലേക്ക് പോകാനുള്ള എല്ലാ സാധ്യതയും കാണുന്നു. ഇന്ത്യ 2 -1 ന് മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയന്‍ ടീമിനെ പൂര്‍ണമായി എഴുതി തള്ളാനാവില്ല. നാഗ്പൂര്‍ ടെസ്റ്റിലും ഡല്‍ഹിയിലും ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ നല്ലപോലെ ബാറ്റ് ചെയ്തു. അവരുടെ ബൗളിംഗ് മികച്ചത് ആയിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെ പോരായ്മകളാണ് ഒരു വിജയത്തില്‍ നിന്ന് ഓസ്‌ട്രേലിയയെ അകറ്റിനിര്‍ത്തിയിരുന്നത്.

സ്റ്റീവന്‍ സ്മിത്ത് പാറ്റ് കമ്മിന്‍സിനേക്കാളും മികച്ച ഒരു ക്യാപ്റ്റനാണ്. അത് ഈ ടെസ്റ്റില്‍ വീണ്ടും അയാള്‍ തെളിയിച്ചു. മികച്ച ബൗളിംഗ് ചെയ്ഞ്ചുകളിലൂടെയും ഫീല്‍ഡ് പ്ലേസ്‌മെന്റ്‌ലൂടെയും ഇന്ത്യന്‍ ബാറ്റര്‍മാരെ കുരുക്കി. ഇന്ത്യയുടെ ബൗളിംഗ് 2 ഇന്നിംഗ്‌സിലും പ്രതീക്ഷിച്ച നിലവാരത്തില്‍ എത്തിയതും ഇല്ല. ഒരുപക്ഷേ ഒരു 150 റണ്‍സ് ടാര്‍ഗറ്റ് കൊടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ത്യ ഈ മത്സരത്തില്‍ ജയിച്ചേനെ. ആദ്യത്തെ പത്ത് ഓവര്‍ വളരെ മികച്ച രീതിയില്‍ പന്തറിഞ്ഞു പിന്നീട് ആ പ്രഷര്‍ നിലനിര്‍ത്തി കൊണ്ടുപോകാന്‍ നമ്മുടെ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സിറാജ് 10 ഓവര് എങ്കിലും എറിഞ്ഞതായി തോന്നുന്നില്ല. സിറാജിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ സിറാജിന് പകരം മറ്റൊരു ബാറ്ററിനെ കൂടി ടീമില്‍ പരീക്ഷിക്കാവുന്നതാണ്. അക്ഷര്‍ തന്റെ ബാറ്റിംഗ് കൊണ്ട് ഈ സീരീസിലെ ടോപ് സ്‌കോറര്‍ ആണെങ്കിലും ബൗളിങ്ങില്‍ നന്നേ പരാജയപ്പെട്ടു. ഒരുപക്ഷേ, സിറാജിന് പകരം അടുത്ത മത്സരത്തില്‍ കുല്‍ദീപിനെ ഇറക്കുമോ എന്ന് കണ്ടറിയണം. മിക്കവാറും മറ്റൊരു ബാറ്ററിനെ പരീക്ഷിക്കാനാണ് സാധ്യത.

ഈ വിജയത്തോടുകൂടി ഓസ്‌ട്രേലിയയുടെ കോണ്‍ഫിഡന്‍സ് നല്ലപോലെ ഉയര്‍ന്നിട്ടുണ്ടാവും. ഉര്‍വശി ശാപം ഉപകാരപ്പെട്ടു എന്ന് പറയുന്നതുപോലെയാണ് പാറ്റ് കമിന്‍സ് മടങ്ങി പോകുന്നതും സ്റ്റീവന്‍ സ്മിത്ത് ക്യാപ്റ്റന്‍സിയിലേക്ക് വന്നതും..

അടുത്ത മത്സരത്തിലും സ്മിത്ത് തന്നെയായിരിക്കും ഓസ്‌ട്രേലിയയെ നയിക്കുന്നത്. എത്ര പ്രശംസിച്ചാലും മതിയാവാത്ത രീതിയിലാണ് ലയണും കുണെമെന്നും മര്‍ഫിയും പന്തെറിഞ്ഞത്. ബാക്കി അഹ്‌മദാബാതില്‍ കണ്ടറിയാം..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍