ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര നേടാനായില്ല എന്നതാണ് തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും മോശം പോയിന്റ് എന്ന് മുൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് വെളിപ്പെടുത്തി. 2021-22ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായാണ് ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചത്.
ആദ്യ ടെസ്റ്റ് 113 റൺസിന് വിജയിച്ച സന്ദർശക ടീമിന് ദക്ഷിണാഫ്രിക്കയിൽ തങ്ങളുടെ ആദ്യ റെഡ് ബോൾ പരമ്പര നേടാനുള്ള മികച്ച അവസരമുണ്ടായിരുന്നു. എന്നിരുന്നാലും, പ്രോട്ടീസ് അടുത്ത രണ്ട് മത്സരങ്ങളും വിജയിക്കുകയും അവരുടെ അപരാജിത ഹോം റെക്കോർഡ് അതേപടി നിലനിർത്തുകയും ചെയ്തു.
പരമ്പര തോൽവിയെക്കുറിച്ച് ദ്രാവിഡ് പറഞ്ഞത് ഇങ്ങനെ “ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോൽവി ഇന്ത്യൻ ടീമിനൊപ്പമുള്ള എൻ്റെ പരിശീലനത്തിലെ ഏറ്റവും താഴ്ന്ന പോയിൻ്റായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് ടെസ്റ്റുകളിൽ പ്രകടനം ആവർത്തിക്കാനായില്ല. ഞങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര ജയിക്കാൻ ഞങ്ങൾക്ക് നല്ല അവസരമുണ്ടായിരുന്നു, പക്ഷേ അതെല്ലാം പാളി പോയി. ചില സീനിയർ താരങ്ങൾ ലഭ്യമായിരുന്നില്ല,” രാഹുൽ ദ്രാവിഡ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് റെഡ് ബോൾ മത്സരങ്ങളിലും ടീം വിജയത്തിന് അടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റു, ചില മുതിർന്ന കളിക്കാറില്ലായിരുന്നു. ദക്ഷിണാഫ്രിക്കയെ തകർത്തെറിയാൻ അവസരം ഉണ്ടായിരുന്നു. പക്ഷേ മികച്ച തിരിച്ചുവരവ് നടത്തിയതിൻ്റെ ക്രെഡിറ്റ് അവർ അർഹിക്കുന്നു. ഇന്ത്യൻ ടീമിനൊപ്പമുള്ള എൻ്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും താഴ്ന്ന പോയിൻ്റായിരുന്നു അത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ആ പരമ്പര തോൽവിക്ക് ശേഷം ആണ് വിരാട് നായകസ്ഥാനം ഉപേക്ഷിച്ചത്.