IND vs ENG: ഒടുവിൽ ആ തന്ത്രം വിജയിച്ചു, സ്റ്റോക്സ് വീണു, ജയത്തോട് അടുത്ത് ഇന്ത്യ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ജയത്തോട് അടുത്ത് ഇന്ത്യ. മഴയെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ ലഞ്ചിന് പിരിയുമ്പോൾ ഇം​ഗ്ലണ്ട് ആറിന് 153 റൺസെന്ന നിലയിലാണ്. മത്സരം അവസാനിക്കാൻ 55.3 ഓവർ ബാക്കി നിൽക്കെ ആതിഥേയർ 455 റൺസിന് പിന്നിലാണ്.

നാല് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്ന് ഒല്ലി പോപ്പ് (24), ഹാരി ബ്രൂക്ക് (23), നായകൻ ബെൻ സ്റ്റോക്സ് (33) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇതിൽ ആദ്യ രണ്ട് വിക്കറ്റുകൾ ആകാശ് ദീപ് വീഴ്ത്തിയപ്പോൾ സ്റ്റോക്സിനെ വാഷിം​ഗ്ടൺ സുന്ദറാണ് മടക്കിയത്.

ലഞ്ചിന് പിരിയുന്ന അവസാന ഓവറിലാണ് നായകനെ ഇം​ഗ്ലണ്ടിന് നഷ്ടമായത്. ജാമി സ്മിത്തുമായി ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ടുയർത്തി സമനിലയ്ക്ക് വേണ്ടി നിലയുറച്ച സ്റ്റോക്സ് വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. പേസർമാരെ മാറ്റി ഇന്ത്യൻ നായകൻ ​ഗിൽ ജഡേജയെയും സുന്ദറിനെയും ബോളേൽപ്പിച്ചതോടെ ഇം​ഗ്ലണ്ട് വീണ്ടും പരിങ്ങലിലായി. ​ഗില്ലിന്റെ നീക്കം കൂട്ടുകെട്ടും പൊളിച്ചു.

Read more

മൂന്നിന് 72 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ഇന്ന് ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ പോപ്പിന് സാധിച്ചില്ല. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകൾ ഇംഗ്ലണ്ടിന് നാലാം ദിനം അവസാന സെഷനില്‍ നഷ്ടമായിരുന്നു.