ക്രിക്കറ്റ് ലോകം ആ ചരിത്രത്തിന് മുന്നിൽ കുമ്പിട്ടു, അവസാനം കണ്ടവർക്ക് ഭ്രാന്തായി

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെ, 11/11/11 ന് 11:11 മണിക്ക് , സൗത്ത് ആഫ്രിക്കക്ക് വിജയിക്കാൻ 111 റൺസ് വേണമായിരുന്നു. “നെൽസൺമാരുടെയും നെൽസൺ” എന്ന സ്മരണയ്ക്കായി, അമ്പയർ ഇയാൻ ഗൗൾഡും ഗാലറിയും ആവേശത്തിനൊപ്പം പങ്കുചേർന്നു. ഗാലറിയിൽ ഉള്ള ആളുകൾ എല്ലാം ഒറ്റക്കാലിൽ നിന്നാണ് ആദരിച്ചത്.

അപൂർവനകളിൽ അപൂർവമായി മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇനി ഒരിക്കലും ഇങ്ങനെ ഒരു സംഭവം ഉണ്ടാകാനും സാധ്യത ഇല്ല. അതിനാൽ തന്നെ അത്ഭുതം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ.

ബൗളറുമാരുടെ പറുദീസ തന്നെ ആയിരുന്നു മത്സരത്തിന്റെ തുടക്കം മുതൽ. അതിനാൽ ഇരുടീമിലെയും ബാറ്റ്‌സ്മാനാർക്ക് വലിയ റോൾ ഇല്ലായിരുന്നു. അവസാന ദിനം വിജയലക്ഷ്യം തേടിയിറങ്ങിയ ആഫ്രിക്കക്കായി ഗ്രെയിം സ്മിത്തും ഹാഷിം അംലയും കൂടുതൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കി

മൂന്നാം ദിനം ദക്ഷിണാഫ്രിക്ക 125/1 എന്ന നിലയിൽ എത്തിയപ്പോൾ, വിജയിക്കാൻ 111 റൺസ് കൂടി. 2011 നവംബർ 11 ന് നടന്നതും സമയം 11:11 AM ആയതും സ്ഥിതിവിവരക്കണക്ക്പ്രധാന വാർത്തയായി. സ്മിത്തും അംലയും സെഞ്ച്വറി നേടിയതോടെ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് ജയിച്ചു.