ആ താരത്തിന്റെ ഉപദേശമാണ് എന്റെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ കാര്യം, തകർപ്പൻ അരങ്ങേറ്റത്തിന് പിന്നാലെ സൂപ്പർ താരത്തെ പുകഴ്ത്തി ആകാശ് ദീപ്

വെള്ളിയാഴ്ച റാഞ്ചിയിലെ JSCA ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ IND vs ENG 4-ാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ബംഗാൾ പേസർ ആകാശ് ദീപ് സ്വപ്ന തുല്യമായ അരങ്ങേറ്റമാണ് നടത്തിയത്. ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ തന്നെ സന്ദർശകരെ വിറപ്പിക്കാനും മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചിരുന്നു.

ലൈനിലും ലെങ്ങ്തിലുമൊക്കെ കാര്യമായ മാറ്റം വരുത്തിയുള്ള ബോളിങ്ങിലൂടെ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിൽ പിടിച്ചുനിൽക്കാൻ പറ്റു എന്നും അതുവഴി മാത്രമേ വലിയ ഒരു കരിയർ ഉണ്ടാകു എന്നുമുള്ള ബുംറയുടെ ഉപദേശം തന്നെ സഹായിച്ചു എന്നുമാണ് ആകാശ് ദീപ് ഇന്നലെ കളി അവസാനിച്ച ശേഷം പറഞ്ഞത്.

” ഞാൻ എല്ലാ ഗെയിമുകളും എൻ്റെ അവസാന ഗെയിമായി കാണുകയും ഏറ്റവും മികച്ച പ്രകടനം നടത്തുകയും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. [ജസ്പ്രീത്] ലൈനിലും ലെങ്ങ്തിലും മാറ്റങ്ങൾ വരുത്തി പന്തെറിയാനുള്ള ബുംറ ഭായിയുടെ ഉപദേശമാണ് എന്നെ ഏറ്റവും മൂടുത്താൽ സഹായിച്ചത്. അതിൽ നിന്നും മികച്ച പ്രകടനം നടത്താനും എനിക്ക് സാധിക്കുന്നു.

” തുടക്കത്തിൽ എനിക്ക് പിച്ചിൽ നിന്ന് നല്ല രീതിയിൽ സഹായം കിട്ടി. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങൾ ആയി. അതോടെ ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടതായി വന്നു.” തരാം പറഞ്ഞു.

ഗെയിമിന് മുമ്പ് പരിഭ്രാന്തനാണോ എന്ന് ചോദിച്ചപ്പോൾ പേസർ പറഞ്ഞു, “ഞാൻ പരിഭ്രാന്തനായിരുന്നില്ല, എൻ്റെ പരിശീലകരുമായി സംസാരിച്ചിരുന്നു, അതിനാൽ ഗെയിമിന് മുമ്പ് എനിക്ക് ടെൻഷനുണ്ടായിരുന്നില്ല. അതെങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല.”താരം വാക്കുകൾ അവസാനിപ്പിച്ചു.

ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ ഇംഗ്ലണ്ട് ഇന്നിംഗ്സ് 353 എടുത്ത് അവസാനിച്ചു. 122 റൺ എടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ടിന്റെയും 58 റൺസ് എടുത്ത ഒളി റോബിൻസന്റെയും പ്രകടനമാണ് അവരെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് നേടിയും ആകാശ് ദീപ് മൂന്ന് വിക്കറ്റ് നേടിയും തിളങ്ങി.