ഒരു കൈ കൊണ്ടു തന്റെ പ്രജകളെ ചേർത്തു പിടിച്ചും, മറു കൈ കൊണ്ടു ശത്രുക്കളോട് യുദ്ധംചെയ്തും തന്റെ മഗിഴ്മതി സാമ്രാജ്യം സംരക്ഷിക്കുവാൻ പൊരുതുന്ന ബാഹുബലി രാജകുമാരന്റെ കഥ എപ്പോഴൊക്കെ സ്ക്രീനിൽ കാണുന്നുവോ അപ്പോഴൊക്കെ……
ടോണി ഗ്രേഗിന്റെ മാസ്മരിക ശബ്ദത്തിന്റെ അകമ്പടിയിൽ “Ganguly’s roof! Clears the roof three times, he loved that roof! That should be called ganguly’s roof ” എന്ന കമന്ററിയോടെ ഓർമകളിലേക്കൊരു ഇടംകയ്യൻ തലയുയർത്തി നെഞ്ചും വിരിച്ചു കടന്നു വരും……!! ഒരു കൈ കൊണ്ടു കോഴ വിവാദത്തിനെതിരെയും, ടീമിലെ പടല പിണക്കങ്ങൾക്കെതിരെയും, സെലക്ടർമാരുടെ പക്ഷപാതത്തിനെതിരെയും യുദ്ധം ചെയ്തും, മറു കൈ കൊണ്ടു തന്റെ പ്രജകളായ ഹർഭജനെയും, സഹീറിനെയും, യുവിയെയും, സേവാഗിനെയും ചേർത്തു പിടിച്ചു ഇന്ത്യൻ ക്രിക്കറ്റ് സാമ്രാജ്യം കെട്ടിപടുക്കാൻ ശ്രമിക്കുന്ന കൊൽക്കത്തയുടെ രാജകുമാരൻ……!
രാജ്യത്തിന്റെ ജേഴ്സി അണിഞ്ഞിരുന്നവർ പത്ത് ഗാന്ധി നോട്ടുകൾക്ക് വേണ്ടി രാജ്യത്തെയും ഈ ഗെയിം നേയും ഒറ്റികൊടു ക്കുന്നത് കണ്ടു, ക്രിക്കറ്റ് എന്ന ഗെയിമിനെ പ്രാണനായി സ്നേഹിച്ചവർ വരെ കളിയോട് വിമുഖത കാണിക്കുകയും കളിക്കുന്നവരെയൊന്നാകെ സംശയകണ്ണോടെ നോക്കുകയും ചെയ്തിരുന്നൊരു കാലത്തു കുറച്ചു ചെക്കന്മാരെയും പിന്നെ സച്ചിൻ – രാഹുൽ എന്നീ രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളെയും കൂട്ടി പുതിയൊരു ടീം ഉണ്ടാക്കി ആ ടീമിനെ മൂന്ന് വർഷങ്ങൾക്കുള്ളിൽ മൂന്ന് ICC ടൂർണമെന്റുകളുടെ ഫൈനലുകളിൽ എത്തിച്ച അയാളെ രാജ്യം വിളിച്ചു……”ദാദ…” ഇന്ന് ആ മനുഷ്യന് പിറന്നാൾ ആണ്….
പത്ത് ഓവറിൽ 30 റൺസ് തന്നെ വളരെ പിശുക്കി കൊടുത്തിരുന്ന മുത്തയ്യ മുരളിയുടെ ഓരോവറിൽ നിന്നും പതിനെട്ടു റൺസ് യാതൊരു കൂസലുമില്ലാതെ അടിച്ചെടുത്ത വെടിക്കെട്ട് ബാറ്റർക്ക്……. അടുപ്പിച്ചു നാല് ഏകദിനങ്ങളിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ലോകത്തെ ഒരേയൊരു ക്രിക്കറ്റർക്ക്…… ലോകത്തെ ഏറ്റവും മികച്ച പതിനൊന്നു കളിക്കാരുടെ സംഘവുമായി ലോകം വെട്ടി പിടിക്കാനിറങ്ങി തിരിച്ച സ്റ്റീവ് വോയുടെ കംഗാരു പടയെ കൗശലം കൊണ്ടു കുരുക്കി ചുരുട്ടി കെട്ടിയ തന്ത്ര ശാലിക്ക്……. ഏകദിനത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി സീരിസും നേടിയ ഇന്ത്യകാരുടെ ലിസ്റ്റിൽ സച്ചിൻ, കോഹ്ലി എന്നീ ഇതിഹാസങ്ങൾക്ക് തൊട്ടു പിറകിൽ മൂന്നാമതായി ലാൻഡ് ചെയ്ത പ്രതിഭാസത്തിന്……. ഓഫ് സൈഡിൽ ഒൻപതു ഫീൽഡർമാരെ നിരത്തി നിർത്തിയാലും അവർക്കിടയിലൂടെ ഗാപ് കണ്ടെത്തി പന്തിനെ അതിർത്തി കടത്തി കൊണ്ടു ” വേറെ ഒൻപതു പേരേ കൂടി നിരത്തി നിർത്തുന്നോ ഷേർഖാൻ ” എന്ന് ചോദിച്ചിരുന്ന ഓഫ് സൈഡിലെ ദൈവത്തിന്……
Boycott: “You must mention your experience about taking your jersey off and flying it in the air at the Mecca of Cricket: Lord’s! Oh, you naughty boy!”
Ganguly: “ One of your boys also took off his jersey here in Mumbai.”
Boycott: “Yeah, but Lord’s is the Mecca of cricket.”
Ganguly: “Lord’s is your Mecca, and Wankhede is ours!” എന്ന് പറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്…….
രാജ്ദീപ് സർദേശായി യുടെ: “ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ക്രിക്കറ്റിനോട് ക്ഷമാപണം നടത്തേണ്ടതുണ്ടോ? സച്ചിൻ ടെണ്ടുൽക്കറിനോട്, സൗരവ് ഗാംഗുലിയോട്, ദ്രാവിഡിനോട്?” എന്ന ചോദ്യത്തിന്, “അദ്ദേഹത്തിന് സച്ചിനെയോ ദ്രാവിഡിനെയോ വിളിക്കാം. പക്ഷേ എന്റെ നമ്പർ ഡയൽ ചെയ്യാൻ അദ്ദേഹം ധൈര്യപ്പെടില്ല! ടിവിയിൽ ഇത് കേൾക്കുന്നുണ്ടെങ്കിൽ, അദ്ദേഹം സൗരവ് ഗാംഗുലിയെ വിളിക്കാൻ ധൈര്യപ്പെടില്ല!! എന്ന് ഉറക്കെ പറഞ്ഞ ധിക്കാരിക്ക്….. പിറന്നാൾ ആശംസകൾ❤️….
Read more
എഴുത്ത്: സനൽകുമാർ പത്മനാഭൻ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ