പഞ്ചാബി ഹൗസ് എന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ ഇഷ്ടത്തോടെ ഓര്‍ത്തിരിയ്ക്കാന്‍ കാരണം നായകന്‍ ദിലീപും സംവിധായകര്‍ റാഫി മെക്കാര്‍ട്ടിനും മാത്രമല്ല. അത് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രത്തിന്റെയും വിജയമായിരുന്നു. ഇപ്പോഴിതാ ഇപ്പോഴിതാ ‘പഞ്ചാബി ഹൗസി’ലെ നർമ രംഗം റീലായി അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ബോളിവുഡ് താരം വിദ്യ ബാലൻ.
ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രവും അയാളുടെ ഡയലോഗുകളുമെല്ലാം മലയാളികൾക്ക് കാണാപാഠമാണ്. അത്തരത്തിൽ സിനിമയിൽ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് വിദ്യ ബാലൻ രസകരമായി റീലിലൂടെ പങ്കുവച്ചിരിക്കുന്നത്.
ലിപ് സിങ്കിനൊപ്പം വിദ്യയുടെ രസകരമായ ഭാവങ്ങൾ കൂടി ചേർന്നപ്പോൾ വീഡിയോ വൈറലായി. മലയാളി സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിദ്യ ബാലന്റെ പെർഫോമൻസിനെ അഭിനന്ദിച്ചത്. നിരവധി മലയാളികളും റീലിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. അതേസമയം വിദ്യയുടെ വീഡിയോ ഇതിനോടകം തന്നെ 2 മില്യൺ അടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു.
View this post on Instagram







