പണിമുടക്കില്‍ പങ്കെടുത്താല്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടും; കേരളാ ബാങ്ക് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണം; പ്രതിഷേധവുമായി എളമരം കരീം

യൂണിയന്‍ സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും, ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ കേരളാ ബാങ്ക് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.

പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും, പ്രൊബേഷനറി ജീവനക്കാരെയും, ദിവസക്കൂലിക്കാരെയും പണിമുടക്കില്‍ പങ്കെടുത്താല്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടുമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

Read more

പൊരുതി നേടിയ തൊഴിലവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ നടക്കുന്ന പണിമുടക്കില്‍ ബാങ്കിംഗ് മേഖലയിലെ ജീവനക്കാരും, ഓഫീസര്‍മാരും, കരാര്‍ – ദിവസ വേതനക്കാരും അണിചേരുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. അതിനെതിരെ കേരളാ ബാങ്ക് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളിലുള്ള കൈകടത്തലാണെന്നും എളമരം കരീം പറഞ്ഞു.