‘ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു'; വി ഡി സതീശനുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചില മാധ്യമങ്ങൾ ഇതിന് കൂട്ടുനിൽക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ചു.

‘ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നു.പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു. ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. വലിയ മാറ്റം ഉണ്ടായ മേഖലയാണ് കേരളത്തിലെ ആരോഗ്യവകുപ്പ്. അത് ജനങ്ങൾ തന്നെ സംസാരിക്കും. നമ്മുടെ മുന്നിൽ വസ്തുതകൾ ഉണ്ട്.പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ’. മന്ത്രി പറഞ്ഞു.

തുറന്ന ചർച്ചക്ക് വി ഡി സതീശൻ തയാറാകട്ടെ. വസ്തുതകൾ ജനങ്ങൾ അറിയണം. കേരളം കാണട്ടെ. ജനങ്ങൾ അറിയട്ടെ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയരുന്നത്. വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്.

Read more