ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

35 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ഐസിഎല്‍ ഗ്രൂപ്പ് പുതിയ കോര്‍പ്പറേറ്റ് ആസ്ഥാനം ദുബായിലെ ഊദ് മെഹ്തയില്‍ (Oud Mehta) പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് കോര്‍ട്ട് കെട്ടിടത്തിലെ വിശാലമായ നിലകളിലായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ആസ്ഥാന മന്ദിരം കരീബിയന്‍ രാജ്യങ്ങളുടെ ഗുഡ്വില്‍ അംബാസഡറും ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

2018-ല്‍ ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ച ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എട്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 200-ലധികം ജീവനക്കാരുള്ള പുതിയ കോര്‍പ്പറേറ്റ് ഓഫീസില്‍ ഐസിഎല്‍ ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസിന് പുറമെ ഐസിഎല്‍ ഗോള്‍ഡ് ട്രേഡിംഗ്, ഐസിഎല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ്, ഐസിഎല്‍ ലാമ ഡെസേര്‍ട്ട് സഫാരി, ഐസിഎല്‍ മറൈന്‍ ടൂറിസം, ഐസിഎല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഐസിഎല്‍ ബാങ്കിംഗ് ചാനല്‍ പാര്‍ട്‌നര്‍ സേവനങ്ങള്‍, ഐസിഎല്‍ ഹോസ്പിറ്റാലിറ്റി വിഭാഗം തുടങ്ങിയ വിവിധ ബിസിനസ് മേഖലകളും പ്രവര്‍ത്തിക്കുന്നു.

”ഐസിഎല്‍ ഗ്രൂപ്പിന്റെ ഭാവി വളര്‍ച്ചയ്ക്ക് ദുബായ് നഗരം വലിയ സാധ്യതകളാണ് മുന്നില്‍വെക്കുന്നതെന്ന് ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയിലെന്നപോലെ തന്നെ മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ദുബായെ ആസ്ഥാനമാക്കി യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യംമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

സുതാര്യതയുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനത്തിലാണ് ഐസിഎല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മുന്നേറുന്നതെന്ന് ഐസിഎല്‍ ഗ്രൂപ്പ് സിഎംഡി അഡ്വ. കെ. ജി. അനില്‍ കുമാര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസനില്‍ അഫിലിയേറ്റ് ചെയ്ത ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ദുബായെ ഹബ്ബാക്കി വേള്‍ഡ് വൈഡ് ഓപ്പറേഷനുകള്‍ ഏകോപിപ്പിക്കുന്നതാണ് അടുത്ത ഘട്ട ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ ബിസിനസ് മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനൊപ്പം സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണെന്ന് ഐസിഎല്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശ്രീ അമല്‍ജിത്ത് എ. മേനോന്‍ അറിയിച്ചു.

Read more

ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് വിശ്വസ്തവും ഗുണമേന്മയുള്ളതുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം, ആഗോളതലത്തില്‍ ശക്തമായ ബ്രാന്‍ഡിംഗ് ഉറപ്പുവരുത്തുകയെന്നതാണ് ഐസിഎല്‍ ഗ്രൂപ്പിന്റെ ദീര്‍ഘകാല ലക്ഷ്യമെന്നും സ്ഥാപനം അവകാശപ്പെടുന്നു. ഐസിഎല്‍ ഗ്രൂപ്പിന്റെ വിജയത്തിന് പിന്നിലെ പ്രധാനം ചാലകശക്തി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനില്‍ കുമാറാണ്. സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ എരേക്കാത്ത് ഗോവിന്ദന്‍ മേനോന്റെ മകനായ അദ്ദേഹം റിയല്‍ എസ്റ്റേറ്റ്, ടൂര്‍സ് ആന്‍ഡ് ട്രാവല്‍, ഫാഷന്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും പാവപ്പെട്ടവര്‍ക്കും കലാകാരന്മാര്‍ക്കും സഹായം എത്തിക്കുന്നതിനായി ഐസിഎല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും കെ. ജി. അനില്‍ കുമാര്‍ ശ്രദ്ധ പുലര്‍ത്തി വരുന്നു.