'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത. മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു. കൊല്ലം ചവറയിലാണ് നാടിനെ നടുക്കിയ സംഭവം. ചവറ വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് (70)കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ ഷഹനാസിനെ(28) ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷഹനാസിന്റെ മുത്തശ്ശിയാണ് കൊല്ലപ്പെട്ട സുലേഖ ബീവി. ഇവരുടെ തലയറുത്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചുവെന്നാണ് നാട്ടുകാര്‍ ഉള്‍പ്പെടെ പറയുന്നത്. കൊലപാതകം കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് അറിയിച്ചു. മുംതാസിന്റെ മാതാവിനെയാണ് ഷഹനാസ് കൊലപ്പെടുത്തിയത്. ഷഹനാസ് ലഹരിയ്ക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

പെന്‍ഷന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പകയിലാണ് ക്രൂര കൊലയെന്നാണ് പൊലീസ് ഈ ഘട്ടത്തില്‍ സംശയിക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഏറെ പണിപ്പെട്ടാണ് ഷഹനാസിനെ കീഴ്‌പ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ ഉള്‍പ്പെടെ പറയുന്നത്. ലഹരിയ്ക്ക് ഈ വിധത്തില്‍ അടിമയായ ഒരാളെ ഈ നാട്ടില്‍ ഒരു നിമിഷം പോലും നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Read more