നിന്നെ ആരാണ് ടീമിലെടുക്കുക എന്ന് പറഞ്ഞ് തെറി പറഞ്ഞു, അധിക്ഷേപങ്ങളുടെ കാലത്തെ കുറിച്ച് പീറ്റർ ഹാൻഡ്‌സ്‌കോംബ്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ജൂൺ 7 മുതൽ വീണ്ടും അവരുടെ ക്രിക്കറ്റ് കാലത്തേക്ക് ഉയരും. മൂന്ന് ടി20, അഞ്ച് ഏകദിനങ്ങൾ, രണ്ട് ടെസ്റ്റുകൾ എന്നിവ അടങ്ങിയ പരമ്പരയിലാണ് ഓസ്ട്രേലിയ ദ്വീപ് രാജ്യത്തെ നേരിടുന്നത്. സീനിയർ ടീമിന്റെ പര്യടനത്തോടൊപ്പം ‘എ’ ടീം സമാന്തര സമയത്ത് തന്നെ പര്യടനം നടത്തുന്നുണ്ട്. രണ്ട് ഏകദിന മത്സരങ്ങളിലും ( കൊളംബോയിൽ; ജൂൺ 8, 10) രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും (രണ്ടും ഹമ്പൻടോട്ടയിൽ; ജൂൺ 14-17, ജൂൺ 21-24) കളിക്കും.

വലംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ പീറ്റർ ഹാൻഡ്‌സ്‌കോംബ് പരമ്പരക്ക് ഉള്ള എ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. 2016-ൽ ഓസ്‌ട്രേലിയയിൽ അരങ്ങേറ്റം കുറിച്ച താരത്തിനുമേൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. ടീമിനായി 16 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും കളിച്ച താരം എന്നിരുന്നാലും സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാരണം മൂന്ന് വർഷത്തിന് ശേഷം ടീമിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ മികച്ച ഷെഫീൽഡ് ഷീൽഡ് സീസണിന്റെ പിൻബലത്തിൽ ഹാൻഡ്‌സ്‌കോംബ് ഇപ്പോൾ ‘എ’ ടീമിലേക്ക് മടങ്ങിഎത്തിയിരിക്കുകയം. അവിടെ റണ്ണേഴ്‌സ് അപ്പായി ടൂർണമെന്റ് വിക്ടോറിയയ്‌ക്കായി 49.78 ശരാശരിയോടെ 697 റൺസ് നേടി.

ഫേസ്‌ബുക്കിലും ട്വിറ്ററിലും തന്റെ കളിശൈലിക്ക് തുടർച്ചയായി വിമർശനങ്ങൾ നേരിടേണ്ടി വന്നതായി ഹാൻഡ്‌സ്‌കോംബ് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ , “അത് നമ്മളെ തളർത്തി കളയും ” എന്നത് ബുദ്ധിമുട്ടാണ്.

Read more

“ആരെങ്കിലും നിങ്ങൾക്ക് നേരിട്ട് സന്ദേശം അയക്കുമ്പോൾ , നിനക്ക് എങ്ങനെയാ ഈ ടീമിൽ ഇടം കിട്ടിയത്(തെറി), നിന്നെ ആര് ടീമിലെടുക്കും. അങ്ങനെയുള്ള കാലത്തെ അതിജീവിക്കാൻ സാധിച്ചു. ഇപ്പോൾ ഒരു ചെവിയിൽ കൂടി കേട്ട് മറ്റൊന്നിലൂടെ ഇറക്കാൻ സാധിച്ചു.