ടി20 ലോക കപ്പ്: പാകിസ്ഥാനെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍, സൂപ്പര്‍ താരം പുറത്ത്

അടുത്തമാസം യു.എ.ഇയില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ലോക കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ താരം ഗൗതം ഗംഭീര്‍. സീനിയര്‍ സ്പിന്നര്‍ അശ്വിനെ പുറത്തിരുത്തിയാണ് ഗംഭീര്‍ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം മ്പരില്‍ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യും. സൂര്യകുമാര്‍ നാലാമനായും റിഷഭ് പന്ത് അഞ്ചാമനായും ഇറങ്ങും. ആറാം നമ്പരില്‍ ഹാര്‍ദിക് പാണ്ഡ്യ ഇറങ്ങുമ്പോള്‍ ഏഴാമനായി രവീന്ദ്ര ജഡേജ സ്ഥാനം പിടിച്ചു.

VVS Laxman lauds Varun Chakravarthy for his decent outing in the debut T20I

വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ സ്പിന്നര്‍. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍. 15 അംഗ ടീമിലിടം പിടിച്ചിരുന്നെങ്കില്‍ നിലവില്‍ റിസര്‍വ് താരമായ ശര്‍ദുല്‍ താക്കൂറിനെ ടീമിലുള്‍പ്പെടുത്തിയേനെ എന്നും ഗംഭീര്‍ പറഞ്ഞു.

IPL 2021: Gautam Gambhir explains why Mumbai Indians are favourite

ഗംഭീറിന്റെ പ്ലേയിംഗ് ഇലവന്‍: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.