സെവാഗും പാര്‍ഥീവും ഓപ്പണര്‍മാര്‍, ബോളിംഗ് നിരയില്‍ ശ്രീശാന്തും!, ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍

ലെജന്റ്സ് ലീഗ് ക്രിക്കറ്റിന്റെരണ്ടാം സീസണ്‍ ഈ വര്‍ഷം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നടക്കും. ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന കളിക്കാര്‍ ആരൊക്കെയാവുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യ മഹാരാജാസ് ശക്തായ ടീമുമായിട്ടാണ് ഇറങ്ങുന്നത്.

ഇന്ത്യക്കുവേണ്ടി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും ചേര്‍ന്ന് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. മധ്യനിരയില്‍ എസ് ബദ്രിനാഥും നമാന്‍ ഓജയും കളിച്ചേക്കും. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും ഓജ തന്നെയായിരിക്കും.

ഓള്‍റൗണ്ടര്‍മാരായി സഹോദരന്മാര്‍ കൂടിയിയായ യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരോടൊപ്പം സ്റ്റുവര്‍ട്ട് ബിന്നിയും പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചേക്കും. മുന്‍ സ്റ്റാര്‍ പേസറും മലയാളിയുമായി ശ്രീശാന്തിനെയും ടീമില്‍ കണ്ടേക്കും.

ബംഗാളില്‍ നിന്നുള്ള പേസര്‍ ദിന്‍ഡ ശ്രീശാന്തിനൊപ്പം പേസ് നിരയില്‍ പങ്കാളിയാകും. സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗായിരിക്കും. വിദേശ ഫ്രാഞ്ചൈസി ലീഗുകളിലെ സ്ഥിരം സാന്നിധ്യമായ താംബെയായിരിക്കും ഭാജിയുടെ സ്പിന്‍ പങ്കാളി.