രാഹുലിന് പകരക്കാരനാകാൻ ഏറ്റവും യോഗ്യൻ സഞ്ജു, ഇയാളോട് മാത്രമാണോ ഇങ്ങനെ

ഇനിയും കാത്തിരിക്കണോ? സാധാരണ ആർക്കേലും പരിക്ക് വന്നാൽ പകരക്കാരൻ ആയി വന്നു അവന്റെ വര തെളിയുന്നതാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ഇവിടെ അവിടേം നിർഭാഗ്യമാണ് സഞ്ജുവിന്റെ കാര്യത്തിൽ.

ഇന്ത്യയിൽ ആണ് കളി, 5 മത്സരം ഒരുപക്ഷെ അവസരം കിട്ടി ഒന്നോ,രണ്ടോ കളി നന്നായി കളിച്ചാൽ പിന്നീടങ്ങോട്ട് വര തെളിഞ്ഞ പൊലെ ആണ്. പക്ഷെ ബിസിസിഐ അവിടേം തഴഞ്ഞു. സാധാരണ ഒരു കളിക്കാരൻ പരിക്ക് പറ്റുമ്പോൾ സങ്കടം ആണ് ഉണ്ടാവുക.

എന്നാൽ, ഇവിടെ നമ്മുടെ ചെക്കൻ അവസരം കിട്ടിയേക്കും എന്ന തോന്നൽ ഉള്ളതിനാൽ ഒരുപാട് സന്തോഷ്മ് ആയിരുന്നു. രാഹുൽ ന് പകരക്കാരനായി രാഹുൽ നേക്കാൾ നന്നായി t20 കളിക്കാൻ പറ്റുന്ന താരം ആണ്.

സഞ്ജു , എന്നിട്ടും എന്തിനാണ് ബിസിസിഐ തഴയുന്നത് എന്ന് മനസിലാവുന്നില്ല. എന്തായാലും നമുക്ക് ഭാഗ്യമില്ല എന്ന് വിചാരിച്ചു നിൽകാം.