ബീഹാറില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ കോണ്‍ഗ്രസ് വിതരണം ചെയ്തത് വിവാദമായി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലാണ് പാഡ് വിതരണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആര്‍ത്തവ ശുചിത്വ അവബോധം വളര്‍ത്തുക എന്നതാണ് പ്രിയദര്‍ശിനി ഉദാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് വാദം.
‘രാഹുല്‍ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡില്‍ പതിപ്പിച്ചത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം, കോണ്‍ഗ്രസ് ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണ്, ബിഹാറിലെ സ്ത്രീകള്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും ഒരു പാഠം പഠിപ്പിക്കുമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ട്വീറ്റ് ചെയ്തു.
Read more
അതേസമയം, സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു. സംഭവം വിവാദമായതോടെ രാഹുലിന്റെ ചിത്രം മാറ്റി പ്രിയങ്കയുടെ ചിത്രം പതിക്കാനും തുടങ്ങിയിട്ടുണ്ട്.