മലയാളത്തിൽ സൂപ്പർഹിറ്റായ മോഹൻലാലിന്റെ ഒപ്പം സിനിമയ്ക്ക് റീമേക്കുമായി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഹിന്ദിയിൽ അണിയറയിൽ ഒരുങ്ങുന്ന റീമേക്ക് ചിത്രം പ്രിയദർശൻ തന്നെയാണ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിനൊപ്പം സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നു. ഹൈവാൻ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 17 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുന്നത്.
2008ലാണ് ഇരുവരും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്. ഒപ്പം സിനിമയുടെ കടുത്ത ആരാധകനാണ് താനെന്ന് അക്ഷയ് കുമാർ പറഞ്ഞിട്ടുളളതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിൽ റീമേക്ക് സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read more
അക്ഷയ് കുമാർ-പ്രിയദർശൻ കൂട്ടുകെട്ടിൽ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് വിവരം. ഇരുവരും ഒരുമിക്കുന്ന ഭൂത് ബംഗ്ലാ എന്ന സിനിമയുടെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു. ഇത് കഴിഞ്ഞ് അക്ഷയ് കുമാറും സുനിൽ ഷെട്ടിയും പരേഷ് റാവലും ഒന്നിക്കുന്ന ഹേരാ ഫേരി 3യും പ്രിയദർശന്റെ സംവിധാനത്തിൽ വരുന്നുണ്ട്.