ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ വെച്ച് തോല്‍പ്പിക്കണം; ആഗ്രഹം വെളിപ്പെടുത്തി ഡേവിഡ് വാര്‍ണര്‍

ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ വെച്ച് തോല്‍പ്പിക്കുന്നതും 2023 ല്‍ ആഷസില്‍ ഇംഗ്ളണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുന്നതും സ്വപ്നം കണ്ട് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഏതാനും മാസം മുമ്പ് വരെ ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന വാര്‍ണര്‍ ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ടീമിന് മികച്ച മുതല്‍ക്കൂട്ടായിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് തോല്‍പ്പിക്കാന്‍ ഓസ്ട്രേലിയന്‍ ടീമിനെ സഹായിക്കുന്നതാണ് താരം ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് ഇതുവരെ ഞങ്ങള്‍ക്ക് തോല്‍പ്പിക്കാനായിട്ടില്ല എന്നറിയാമല്ലോ. അങ്ങിനെയുണ്ടായാല്‍ നല്ലതായിരിക്കും. അതിന് അവസരം കിട്ടുമെന്നാണ് കരുതുന്നത് താരം പറഞ്ഞു. സെപ്റ്റംബറില്‍ ഐപിഎല്ലില്‍ സ്വന്തം ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് തഴഞ്ഞ താരം പിന്നാലെ വന്ന ലോക കപ്പ് ട്വന്റി20 യില്‍ മികച്ച പ്രകടനം നടത്തി ടൂര്‍ണമെന്റിലെ തന്നെ താരമായി മാറിയിരുന്നു.

Ashes 2019: David Warner sets unwanted Test record after horrible run in ongoing series

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതുണ്ട്. 60 ശരാശരിയില്‍ 240 റണ്‍സാണ് താരം ഇതുവരെ അടിച്ചത്. ആഷസ് പരമ്പരയില്‍ 3-0 ന് മുന്നില്‍ നില്‍ക്കുന്ന ഓസ്ട്രേലിയയുടെ രണ്ടു മത്സരങ്ങളിലും വാര്‍ണര്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് വിജയിക്കുക മാത്രമല്ല താരത്തിന്റെ ലക്ഷ്യം. പിന്നാലെ വരുന്ന പാകിസ്ഥാന്‍ ശ്രീലങ്കന്‍ പര്യടനത്തിലും മികച്ച പ്രകടനം നടത്തി അടുത്ത ലോക കപ്പ് ടീമില്‍ എത്തുകയാണ്. ഈ വര്‍ഷം ആദ്യം ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ഓസ്ട്രേലിയയ്ക്കും വാര്‍ണര്‍ക്കും അവസരം കിട്ടിയിരുന്നു. എന്നാല്‍ വിജയിച്ചില്ല.