2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

ഐപിഎല്ലിൽ അവസരങ്ങൾ ലഭിക്കാത്തതിൽ സിഎസ്‌കെ ഓൾറൗണ്ടർ മിച്ചൽ സാൻ്റ്‌നർ നിരാശ പ്രകടിപ്പിച്ചു. കിവീസ് താരം IPL 2024-ൽ ഒരു മത്സരം മാത്രമാണ് കളിച്ചത്. 2018-ൽ സാൻ്റ്‌നർ ചെന്നൈയിൽ ചേർന്നതാണ്. എന്നാൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ കോമ്പിനേഷനും കാലക്രമേണ ലൈനപ്പിലെ സ്പിന്നർമാരുടെ സാന്നിധ്യവും കിവി താരത്തിന് ലൈനപ്പിൽ ധാരാളം കളിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നതിൽ നിന്ന് തടഞ്ഞു. ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ചെന്നൈ ടീമിന് വേണ്ടി 16 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം കളിച്ചത് . ഐപിഎൽ കരിയറിൽ 67 റൺസും 14 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ഈ സീസണിൽ പഞ്ചാബ് കിംഗ്സിനെതിരെ ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇടങ്കയ്യൻ സ്പിന്നർ സ്പെല്ലിൽ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ഫോമിലുള്ള ശശാങ്ക് സിംഗിൻ്റെ വിക്കറ്റും വീഴ്ത്തുകയും ചെയ്തു. ബാറ്റിംഗിൽ 11 റൺസും നേടി. ലൈനപ്പിൽ നിന്ന് പുറത്താകുന്നത് ബുദ്ധിമുട്ടുള്ള നിമിഷങ്ങളുണ്ടെന്ന് സാൻ്റ്നർ സമ്മതിച്ചെങ്കിലും, ആ കാലയളവിൽ അദ്ദേഹം തൻ്റെ ടീമംഗങ്ങൾക്ക് പിന്തുണ നല്കണ് ഇഷ്ടപെടുന്നു എന്ന് പറയുന്നു.

“അതെ, എല്ലാ സമയത്തും കളിക്കാത്തതിൽ നിരാശയുണ്ട്. ചില സമയങ്ങളിൽ ഇത് അരോചകമാകുമെങ്കിലും, സജീവമായി കളിക്കാത്തപ്പോൾ ശ്രദ്ധ നിലനിർത്തുന്നതിലാണ് ബുദ്ധിമുട്ട് എന്ന് ഞാൻ വിശ്വസിക്കുന്നു,” സാൻ്റ്നർ പറഞ്ഞു, “പരിശീലനത്തിലായാലും കളിയിലായാലും മറ്റ് താരങ്ങളെ സഹായിക്കാൻ ഞാൻ ശ്രമിക്കുന്നു, കൂടാതെ ആശയവിനിമയം നടത്താനും പറ്റുന്നു”

Read more

11 കളികളിൽ ആറ് വിജയങ്ങളും 12 പോയിൻ്റുമായി സിഎസ്‌കെ ഐപിഎൽ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഞായറാഴ്ച ചെപ്പോക്കിൽ നിലവിലെ ചാമ്പ്യന്മാർ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിനെ നേരിടും.