ഇന്ത്യന്‍ ക്രിക്കറ്റിലെ എറ്റവും വിലപ്പെട്ട ബൗണ്ടറി പിറന്നിട്ട് ഇന്നേക്ക് 22 വര്‍ഷം!

കൃഷ്ണ ദാസ്

ജനുവരി 18, 22 വര്‍ഷം മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റിലെ എറ്റവും വിലപ്പെട്ട ഒരു ബൗണ്ടറി പിറന്ന ദിനം.ക്രിക്കറ്റ് പ്രേമികള്‍ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഉദ്വേഗത്തിന്റെ മുള്‍ മുന്നില്‍ നിര്‍ത്തിയ 1998 ജനുവരി 18 ന് പാകിസ്താനെതിരെ ധാക്കയില്‍ നടന്ന ഇന്‍പ്പെന്‍ഡന്‍സ് കപ്പ് ഫൈനല്‍.

90 കള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപ്പാട് അപ്രതീക്ഷിത ഹീറോകളെ സമ്മാനിച്ചു. പലരും അപ്രതീക്ഷിതമായി വന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്കളുടെ ഹരമായി മാറിയവര്‍. ഒറ്റപ്പെട്ട പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ഹൃദയം കീഴടക്കിയവര്‍. അജയ് ജഡേജ, റോബിന്‍ സിങ്, വിനോദ് കാംബ്ലി, വിജയ് ഭരദ്വാജ് തുടങ്ങിയവര്‍ അവരില്‍ പ്രധാനപ്പെട്ടവരാണ്. അവരില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തെപ്പോയ ഒരു താരമാണ് ഹൃഷികേശ് കനിത്കര്‍ എന്ന മഹാരാഷ്ട്ര സ്വദേശി.

868. Hrishikesh Kanitkar - The superstar of Indian cricket in 1998

1998 ജനുവരി 18 ന് പാകിസ്താനെതിരെ ധാക്കയില്‍ നടന്ന ഇന്‍പ്പെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ അവസാന ഓവറില്‍ അക്കാലത്തെ ഏറ്റവും മികച്ച സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിനെ ബൗണ്ടറിയടിച്ച് ഇന്ത്യയെ ജയിപ്പിച്ച ഹൃഷികേശ് കനിത്കര്‍. പിരിമുറുക്കം നിറിഞ്ഞ് നിന്ന അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സ് വേണം എന്ന നിലയിലായിരുന്നു മത്സരം. പിരിമുറുക്കത്താല്‍ കളിക്കാരുടെയും കോടി കണക്കിന് ക്രിക്കറ്റ് ആരാധകരുടെയും ഞാടി ഞരമ്പുകള്‍ വലിഞ്ഞ് മുറുക്കിയ മത്സരത്തിലെ അവസാന ഓവര്‍ എറിയാന്‍ വന്ന അന്നത്തെ സ്റ്റാര്‍ സ്പിന്നര്‍ സഖ്ലൈന്‍ മുഷ്താഖിനെതിരെ കനിത്കര്‍ ബൗണ്ടറിയടിച്ച് ജയിപ്പിച്ചത്.

Hrishikesh Kanitkar Birthday: कानितकर ने जब पाकिस्तान के खिलाफ 'फिक्स मैच'  में चौका लगाकर दिलाई जीत | when hrishikesh kanitkar hits 4 against pakistan  in independence cup final 1998 | Latest cricket

എഴാമന്നായി ഇറങ്ങിയാണ് തന്റെ മൂന്നാം എകദിനം കളിക്കുന്ന കനിത്കര്‍ സാഹസികമായ ആ ബൗണ്ടറി നേടിയത്. ഒറ്റ രാത്രി കൊണ്ട് അയാള്‍ ഇന്ത്യക്കാരന്റെ വീര പുരുഷനായി. ഇന്ത്യ സന്തോഷത്തില്‍ ആറാടി. പണ്ട് ഷാര്‍ജ കപ്പ് ഫൈനലിലെ ചേതന്‍ ശര്‍മ്മയെ അവസാന പന്തില്‍ സിക്‌സര്‍ അടിച്ച് തോല്‍പ്പിച്ച ജാവേദ് മിയാന്‍ ദാദിനോടുള്ള മനോഹര പ്രതികാരമായിരുന്നു കനിത്കറിന്റെ ആ ബൗണ്ടറി.അന്ന് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച 315 റണ്‍സ് അക്കാലത്തെ ലോകറെക്കോര്‍ഡായിരുന്നു.

ധാക്കയില്‍ വെച്ചായിരുന്നു ചരിത്രം തിരുത്തിയ ഈ പ്രകടനം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ നാഡി ഞരമ്പുകളെ വലിഞ്ഞുമുറുക്കിയ ആ ഫൈനല്‍ ചരിത്രത്തിന്റെ താളുകളില്‍ ഇന്നും മനോഹരമായ ഒരു ഓര്‍മ്മയായി കിടക്കുന്നു. അതെ സൗരവ് ഗാംഗുലി നേടിയ 124 റണ്‍സ് സെഞ്ച്വറിയെ, റോബിന്‍ സിംങ് അതിവേഗത്തില്‍ നേടിയ 88 റണ്‍സിന്റെ പോരാട്ടത്തെ വിസ്മൃതിയിലാക്കിയ ആ ബൗണ്ടറി ലോകകപ്പ് ഫൈനലില്‍ ധോണി അടിച്ച സിക്‌സറിനെക്കള്‍ അമൂല്യമായി ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇന്നും നിലനില്ക്കുന്നു.

Hrishikesh Kanitkar retires from cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹേമന്ത് കനിത്കറുടെ മകനായ ഹൃഷികേശ്
ഇത് കൂടാതെ 33 ഏകദിനങ്ങളിലും രണ്ട് ടെസ്റ്റുകളിലും കനിത്കര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇടംകൈയന്‍ ബാറ്റ്സ്മാനും പാര്‍ട്ട് ടൈം ഓഫ് സ്പിന്‍ ബൗളറുമായിരുന്ന കനിത്കര്‍ മൂന്ന് വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു. പുനെയില്‍ ജനിച്ച കനിത്കര്‍ രാജസ്ഥാന് വേണ്ടിയാണ് അവസാന കാലത്ത് രഞ്ജി ക്രിക്കറ്റ് കളിച്ചത്. 2013 സീസണിലായിരുന്നു കനിത്കര്‍ അവസാനമായി രാജസ്ഥാന് വേണ്ടി ഇറങ്ങിയത്.
2000ത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നഷ്ടമായെങ്കിലും രഞ്ജി ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും സൂപ്പര്‍ താരമായിരുന്നു കനിത്കര്‍. രഞ്ജിയിലെ എട്ടായിരത്തില്‍ പരം റണ്‍സുകള്‍ അടക്കം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്‍സുകളുടെ വലിയ ശേഖരം തന്നെയുണ്ട് കനിത്കറുടെ പേരില്‍. മികച്ച ഫീല്‍ഡര്‍ കൂടിയായ കനിത്കര്‍ കോച്ചിംഗ് രംഗത്തേക്ക് തിരിയാന്‍ വേണ്ടിയാണ് നാല്‍പതാം വയസ്സില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത്.

U19 World Cup: We will have short targets, key is to stay focussed, says  Kanitkar | Cricket News – India TV
രഞ്ജി ട്രോഫിയില്‍ 28 സെഞ്ചുറികള്‍ കനിത്കര്‍ അടിച്ചിട്ടുണ്ട്. 10400 ഫസ്റ്റ് ക്ലാസ് റണ്‍സ് നേടിയിട്ടുണ്ട്. രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇപ്പോള്‍ കോച്ചിംഗില്‍ ശ്രദ്ധിക്കുന്നു.

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7