ഐപിഎല്‍ 2024: ഓറഞ്ച് ക്യാപ് ആരു നേടും?, രണ്ട് താരങ്ങളുടെ പേര് പറഞ്ഞ് ചഹല്‍

ഐപിഎല്‍ 17ാം സീസണില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തുന്ന താരത്തെ പ്രവചിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം യശ്വസി ജയ്‌സ്വാള്‍. വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍ എന്നിവരെയെല്ലാം തഴഞ്ഞ ചഹല്‍ തന്റെ സഹതാരങ്ങളായ ജോസ് ബട്ട്ലര്‍, യശ്വസി ജയ്സ്വാള്‍ എന്നിവരിലൊരാളാവും ഇത്തവണ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുക എന്നു പ്രവചിച്ചു.

2022 സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയത് ബട്ട്ലറായിരുന്നു. നാല് സെഞ്ച്വറി ഉള്‍പ്പെടെ 17 മത്സരത്തില്‍ നിന്ന് 863 റണ്‍സാണ് ചഹല്‍ നേടിയത്. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും 8 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഈ സീസണില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 12 പന്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 50 റണ്‍സും ജയ്‌സ്വാള്‍ നേടിയിരുന്നു.

ഇത്തവണ പര്‍പ്പിള്‍ ക്യാപ് നേടുക അഫ്ഗാന്‍ താരം റാഷിദ് ഖാനാവുമെന്നാണ് ചഹല്‍ പറയുന്നത്. ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് അഫ്ഗാന്‍ സ്പിന്നറുള്ളത്. അവസാന സീസണില്‍ 17 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്.

Read more

ചഹലിനെ സംബന്ധിച്ചും വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് കയറാന്‍ താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ളത് ചഹലാണ്. 145 മത്സരത്തില്‍ നിന്ന് 187 വിക്കറ്റാണ് താരം വീഴ്ത്തിയിട്ടുള്ളത്.