സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; സൂപ്പര്‍ താരത്തെ വിട്ടൊഴിയാതെ കോവിഡ്

Advertisement

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ താരം റുതുരാജ് ഗെയ്ക് വാദിന്റെ കോവിഡ് പരിശോധനാഫലം വീണ്ടും പോസിറ്റീവ്. നേരത്തേ സഹതാരം ദീപക് ചഹറിനൊപ്പം സിഎസ്‌കെയില്‍ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ ഗെയ്ക് വാദുമുണ്ടിരുന്നു. എന്നാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് വീണ്ടും കോവിഡ് ടെസ്റ്റിനു വിധേയനാക്കിയപ്പോഴും ഗെയ്ക് വാദിന്റെ ഫലം പോസിറ്റീവായി തന്നെ തുടരുകയായിരുന്നു.

വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ ഗെയ്ക് വാദിന് ക്വാറന്റൈനില്‍ തന്നെ തുടരേണ്ടി വരും. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ഇതോടെ താരത്തിനു കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ടൂര്‍ണമെന്റിന്‍ നിന്നു പിന്‍വാങ്ങിയ സുരേഷ് റെയ്‌നയുടടെ ഒഴുവില്‍ ഗെയ്ക് വാദിനെ ടീമുലുള്‍പ്പെടുത്താനിരിക്കെയാണ് താരത്തിന് വീണ്ടും കോവിഡ് പോസിറ്റീവായത്.

CSK COVID | IPL 2020: CSK's Ruturaj Gaikwad tests COVID-19 positive again | Cricket News
റെയ്നയുടെ ബാറ്റിംഗ് പൊസിഷനല്‍ അമ്പാട്ടി റായുഡുവിനെ ഇറക്കിയേക്കുമെന്നാണ് സൂചന. ഐ.പി.എല്‍ കരിയറില്‍ നേരത്തേ ഈ പൊസിഷനില്‍ കളിച്ചിട്ടുള്ള താരമാണ് റായിഡു. കഴിഞ്ഞ സീസണില്‍ മോശം ഫോമിലായിരുന്നെങ്കിലും 2018ല്‍ 43 ശരാശരിയില്‍ 602 റണ്‍സ് റായുഡു നേടിയിരുന്നു.

Ambati Rayudu's first T20 ton helps CSK end SRH's unbeaten streak and inch closer to play-offs

ഐ.പി.എല്‍ 13ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കഠിന പരിശീലനത്തിലാണ് താരങ്ങള്‍. 19- നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.