കിവികൾക്കായി ഇന്ത്യയുടെ പ്രാർത്ഥന, ഓസ്ട്രേലിയക്ക് ഇന്ത്യയെ പേടി; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ട്വിസ്റ്റ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അറിയാം. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ 419 റൺസിന്റെ വിജയത്തോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. അതേസമയം, റാവൽപിണ്ടിയിൽ ഇംഗ്ലണ്ടിന്റെ വിജയം പാക്കിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചു.

എന്തിരുന്നാലും രണ്ടാം ടെസ്റ്റിൽ തിരിച്ചുവന്ന് സാധ്യതകൾ സജീവമായി നിലനിർത്താനാണ് പാകിസ്ഥാൻ ശ്രമം. WTC ഫൈനൽ 2023-ലെ രണ്ട് ഫൈനലിസ്റ്റുകളെ നാല് പരമ്പരകൾ തീരുമാനിക്കും. ഓസ്‌ട്രേലിയ vs വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ vs ഇംഗ്ലണ്ട്, ഇന്ത്യ vs ബംഗ്ലാദേശ് എന്നിവ കൂടാതെ ഓസ്‌ട്രേലിയ vs സൗത്ത് ആഫ്രിക്ക രണ്ട് സ്ഥാനങ്ങൾ സ്ഥിരീകരിക്കും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ എന്നിവയാണ് യഥാക്രമം 2, 3, 4 സ്ഥാനങ്ങളിൽ.

ഇന്ത്യയും പാകിസ്താനും ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ഇരുടീമുകളും തമ്മിലുള്ള ഫൈനൽ മത്സരം നമുക്ക് കാണാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത, 8 മത്സരങ്ങൾ തോറ്റ ഇംഗ്ലണ്ട് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താതെ പുറത്തായി കഴിഞ്ഞു.

Read more

ഓസ്‌ട്രേലിയക്ക് ഇനി ഇന്ത്യയുമായി ഇന്ത്യയിൽ നടക്കുന്ന 4 ടെസ്റ്റുകളാണ് മുന്നിലുള്ള ഏറ്റവും വലിയ പരീക്ഷണം, അതോടൊപ്പം സൗത്താഫ്രിക്കയുമായിട്ടും മത്സരം ഉണ്ട്. ഇതിൽ സൗത്താഫ്രിക്കയുമായി നടക്കുന്ന ടെസ്റ്റ് പരമ്പര ജയിച്ചിട്ട് ഇന്ത്യയുമായി തോറ്റാലും ഓസ്‌ട്രേലിയയുടെ കാര്യം തീരുമാനമാകും.