പരമ്പര കൈവിടാതിരിക്കാന്‍ ജീവമരണ പോരാട്ടത്തിന് ഇന്ത്യ; ടീമില്‍ നിന്ന് ശുഭസൂചനകള്‍, പ്ലെയിംഗ് ഇലവന്‍

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് 7 മുതല്‍ ലഖ്‌നൗവിലാണ് മത്സരം. ആദ്യ മത്സരത്തില്‍ 21 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. അതിനാല്‍ ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ ഒന്നിലേറെ മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേക്കും.

ഓപ്പണിംഗ് ജോടികളായ ഇഷാന്‍ കിഷന്‍-ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ നീയ പരാജയമായി മാറിയിരുന്നു. ഇവരിലൊരാളെ മാറ്റി രം പൃഥ്വി ഷായെ ഇന്ത്യ കൡപ്പിച്ചേക്കും. ആദ്യ മത്സരത്തില്‍ തല്ലുവാങ്ങിക്കൂട്ടിയ പേസര്‍ അര്‍ഷ്ദീപ് സിങിനെയും ഇന്ത്യ പുറത്ത് ഇരുത്തിയേക്കും. പകരം ഒരു എക്സ്ട്രാ ബാറ്ററെ കളിപ്പിക്കാനായിരിക്കും സാദ്ധ്യത. പുതുമുഖ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ഇന്ത്യ പരിഗണിച്ചേക്കും.

ഇന്ത്യ സാദ്ധ്യതാ ഇലവന്‍- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍/ പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്.

Read more

ന്യൂസിലാന്‍ഡ് സാദ്ധ്യതാ ഇലവന്‍- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്പ്മാന്‍, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചെല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്നര്‍.