പകർച്ചവ്യാധിയെ തുടർന്ന് കുസാറ്റ് കളമശ്ശേരി ക്യാമ്പസ് താൽക്കാലികമായി അടച്ചു. വിദ്യാർഥികള്‍ക്ക് ചിക്കന്‍പോക്സും എച്ച്1എൻ1ഉം ബാധിച്ചതിനെ തുടർന്നാണ് നടപടി.
ഒന്നാം തിയ്യതി മുതല്‍ പഠനം ഓണ്‍ലൈനായിരിക്കും. കേരളത്തിന് പുറത്തുള്ള വിദ്യാർഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാമ്പസ് അടച്ചത്.
Read more
കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്.
        







