ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 204 /6 എന്ന നിലയിലാണ്. കരുൺ നായർ 52* റൺസും, സായി സുദർശൻ 38 റൺസും, ശുഭ്മന്‍ ഗിൽ 21 റൺസും, വാഷിംഗ്‌ടൺ സുന്ദർ 19* റൺസും നേടി.
എന്നാൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യവേ അനാവശ്യമായ റൺ എടുക്കാൻ ശ്രമിച്ച് വിക്കറ്റ് നഷ്ടപെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മന്‍ ഗിൽ. ഗസ് അറ്റ്കിന്‍സന്റെ പന്തില്‍ റണ്ണെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗില്ലിനെ നിര്‍ഭാഗ്യം പിടികൂടിയത്.
Read more
എന്നാല്‍ ഗില്ലിന്റെ റണ്ണൗട്ടിന് ശേഷം ഇംഗ്ലണ്ട് ആരാധകരുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇല്ലാത്ത റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്തായ ഗില്ലിനെ ബൈ ബൈ ആംഗ്യം കാണിച്ച് പറഞ്ഞയയ്ക്കുകയാണ് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍. വിക്കറ്റ് വലിച്ചെറിഞ്ഞതിന്റെ നിരാശയില്‍ തലകുനിച്ച് പവലിയനിലേക്ക് നടന്ന ഗില്ലിനെ ബൈബൈ പറഞ്ഞ് പരിഹസിക്കുന്ന ഇംഗ്ലണ്ട് ആരാധകരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്.







