ഇന്ത്യ-ഓസീസ് ഏകദിന പരമ്പര; പരിക്കിന്റെ പിടിയില്‍ സൂപ്പര്‍ താരങ്ങള്‍, ചിത്രം വ്യക്തമല്ല, ആശങ്ക

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഓസീസ് സൂപ്പര്‍ താരങ്ങളായ ദേവിഡ് വാര്‍ണറും നായകന്‍ പാറ്റ്കമ്മിന്‍സും കളിച്ചേക്കില്ല. കൈമുട്ടിന് പരിക്കേറ്റ വാര്‍ണര്‍ ഇപ്പോള്‍ പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണ്. അതിനാല്‍ത്തന്നെ ഈ വര്‍ഷാവസാനം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അദ്ദേഹത്തെ കൂടുതല്‍ അപകടത്തിലാക്കാന്‍ മുതിരില്ല.

പാറ്റ് കമ്മിന്‍സിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പക്ഷേ പാലിയേറ്റീവ് കെയറില്‍ കഴിയുന്ന അമ്മയോടൊപ്പമുണ്ടാകാന്‍ താരം ഏകദിന പരമ്പര ഒഴിവാക്കാനാണ് സാദ്ധ്യത. അങ്ങനെ എങ്കില്‍ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയന്‍ ടീമിനെ നയിക്കും.

പരിക്കിന്റെ പിടിയിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സാന്നിദ്ധ്യവും സംശയത്തിലാണ്. കാലിന് പരിക്കേറ്റ് വിശ്രമത്തിലുള്ള താരം പൂര്‍ണമായും ഫിറ്റായിട്ടില്ലെന്നാണ് വിവരം. കൂടാതെ വര്‍ഷാവസാനം ഏകദിന ലോകകപ്പ് വരാനിരിക്കെ അദ്ദേഹത്തെ അയയ്ക്കാന്‍ ബോര്‍ഡ് മടിച്ചേക്കും.

Read more

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ താരം എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല. അടുത്തിടെ കണങ്കാലിനു വിധേയനായ അദ്ദേഹം സുഖം പ്രാപിച്ചു, എന്നാല്‍ ഡേവിഡ് വാര്‍ണറെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും പോലെ, എല്ലാ മത്സരങ്ങളും കളിച്ച് ടീം മാനേജ്മെന്റ് അദ്ദേഹത്തെ അപകടത്തിലാക്കില്ല. മറ്റൊരിടത്ത് എയ്സ് പേസര്‍ ജ്യെ റിച്ചാര്‍ഡ്സണിന്റെ ഹാംസ്ട്രിംഗ് പരിക്ക് വീണ്ടും വഷളാക്കി, പകരം നഥാന്‍ എല്ലിസ് വൈറ്റ്-ബോള്‍ പരമ്പരയില്‍ എത്തും.