'എന്റെ തല, എന്റെ ഫുൾ ഫിഗർ' റീ റിലീസിൽ താരമാകാൻ ഉദയഭാനുവും സരോജ് കുമാറും വീണ്ടും എത്തുന്നു..

മലയാളത്തിൽ റീ റിലീസ് ട്രെൻഡ് തുടരുന്നതിനിടെയാണ് മോഹൻലാൽ-അൻവർ റഷീദ് കോമ്പോയിൽ എത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടുമെത്തി തിയേറ്ററുകളിൽ ഓളം സൃഷ്ടിച്ചത്. ഏറെക്കുറെ ലിമിറ്റഡ് റീ റിലീസ് ആയി എത്തിയ ചിത്രം പ്രതീക്ഷിക്കാത്ത തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു. ഇനി സിനിമാപ്രേമികൾ കാത്തിരിക്കുന്നത് മോഹൻലാലിന്റെ അടുത്ത റീ റിലീസ് ചിത്രമായ ഉദയനാണ് താരത്തിനു വേണ്ടിയാണ്.

ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യുകയാണ്. ജൂലൈ 18 ന് സിനിമ തിയേറ്ററുകളിൽ എത്തും. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു ഉദയനാണ് താരം. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. അതേസമയം, റീ റിലീസ് ട്രെൻഡിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ സിനിമകളാണ് മോഹൻലാലിന്റേത്.

Read more