എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

തനിക്കെതിരായ ബോഡി ഷെയ്മിങിന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായ നടി സാമന്ത നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

തന്നെ മെലിഞ്ഞവളെന്നും രോഗിയെന്നുമൊക്കെ വിളിക്കുന്നവരോട് ആദ്യം താൻ ചെയ്യുന്നതിൽ മൂന്ന് വർക്കൗട്ടെങ്കിലും ചെയ്തു കാണിക്കെന്നാണ് സാമന്ത സ്റ്റോറിയിലൂടെ പറയുന്നത്.

‘ഇതാണ് ഡീൽ. ഇതിൽ മൂന്നെണ്ണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾക്ക് എന്നെ മെലിഞ്ഞവൾ എന്നോ രോഗി എന്നോ വിളിക്കാൻ അവകാശമില്ല. എന്നിട്ട് വരികൾക്കിടയിലൂടെ വായിക്കുക’ എന്നാണ് സാമന്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന സംവിധായകൻ രാജ്, ഡികെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന ചിത്രത്തിലാണ് സാമന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത്. അടുത്തിടെ ശുഭം എന്ന തെലുങ്ക് ചിത്രത്തിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുകയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുകയും ചെയ്തിരുന്നു.

Read more