പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ എന്‍.ഡി.ആര്‍. വെയര്‍ഹൗസിംഗിന്റെ പുതിയ വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആലുവ ചുണ്ണങ്ങംവേലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍.ഡി.ആര്‍. ഗ്രൂപ്പിന് കീഴിലുള്ള എന്‍.ഡി.ആര്‍. സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.
ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ണ്ണതോതില്‍ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

എൻ ഡി ആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം വ്യവ exസായ മന്ത്രി, പി. രാജീവ്, നിർവഹിക്കുന്നു. അൻവർ സാദത്ത് എംഎൽഎ, എൻഡി ആർ സ്പേസ് മാനേജിംഗ് ഡയറക്ടർ എൻ. അമൃതേഷ് റെഡ്ഡി , സി.ഇ.ഒ രാജ് ശ്രീനിവാസൻ, ഏരിയ മാനേജർ തോമസ് ടി. പൊട്ടംകുളം, ബിസിനസ് ഹെഡ് എ. ശ്രീനിവാസൻ എൻ., കെഎസ്ഐഡിസി മാനേജർ ഡോ. ആഷിഖ് ഷെയ്ഖ്, പഞ്ചായത്ത് പ്രസിഡന്റ് സാജു മാതായി, വാർഡ് കൗൺസിലർ എൽസി ജോസഫ് എന്നിവർ സമീപം
ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബുകളില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഡി.ആര്‍. ആലുവയില്‍ പ്രവര്‍ത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. , ഇ-കൊമേഴ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും.
‘കേരളത്തിലെ ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ പ്ലാന്റ് ഒരു സുപ്രധാന നാഴികക്കല്ലാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സപ്ലൈ ചെയിന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആലുവയിലെ ഈ സൗകര്യം സഹായിക്കും,’ എന്ന് എന്‍.ഡി.ആര്‍. വെയര്‍ഹൗസിംഗ് സി.ഇ.ഒ. രാജ് ശ്രീനിവാസന്‍ പറഞ്ഞു.
Read more
ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, 13-ാം വാര്‍ഡ് കൗണ്‍സിലര്‍ എല്‍സി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍ അമൃതേഷ് റെഡ്ഢി , മാനേജിങ് ഡയറക്ടര്‍ , എന്‍ ഡിആര്‍ സ്‌പേസ് നന്ദി പ്രകാശിപ്പിച്ചു . കെ.എസ്.ഐ.ഡി.സി. (ഗടകഉഇ) പ്രതിനിധികള്‍, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍, പ്രാദേശിക ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.







