ന്യൂസിലാന്‍ഡിന് ആശ്വാസം അജാസ് മാത്രം; മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 372 റണ്‍സിന്‍റെ വമ്പന്‍ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിന്റെ അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 167 റണ്‍സിന് ഓള്‍ഔട്ടായി.

ഇന്ത്യയ്ക്കായി അശ്വിന്‍, ജയന്ത് യാദവ് എന്നിവര്‍ നാല് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

അഞ്ചു വിക്കറ്റിനു 140 റണ്‍സെന്ന നിലയിലാണ് കിവീസ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1) നിക്കോള്‍സ് (44) എന്നിവരാണ് ഇന്ന് പുറത്തായത്. നായകന്‍ ടോം ലാതം (6), വില്‍ യങ് (20), ഡാരില്‍ മിച്ചെല്‍ (60), റോസ് ടെയ്ലര്‍ (6), ടോം ബ്ലെന്‍ഡല്‍ (0) എന്നിവരെയാണ് മൂന്നാംദിനം ഇന്ത്യ പുറത്താക്കിയത്.