പദ്ധതികളിൽ ആ രണ്ട് ബോളർമാരെ ഉൾപ്പെടുത്തുക, അവർക്ക് ഇന്ത്യയെ ജയിപ്പിക്കാൻ സാധിക്കും; അപ്രതീക്ഷിത പേരുകൾ പറഞ്ഞ് ഇർഫാൻ പത്താൻ

ടി20 ലോകകപ്പിന്റെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ബൗളിംഗ് ഡിപ്പാർട്ട്‌മെന്റാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഉത്കണ്ഠയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു.

2021 ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. 2022 ൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും സമാനായ രീതിയിലാണ് ടീം തോറ്റത്. തുടർച്ചയായ രണ്ട് ലോകകപ്പിൽ 10 വിക്കറ്റ് തോൽവിക്ക് കാരണം ബോളിങ് നിരക്ക് മൂർച്ച ഇല്ലാത്തത് കൊണ്ട് മാത്രമാണെന്ന് ഇർഫാൻ പറയുന്നു. ബാറ്റ്‌സ്മാന്മാർ എത്ര റൺസ് നേടിയാലും അത് പ്രതിരോധിക്കാൻ ബോളറുമാർക്ക് സാധിച്ചില്ലെങ്കിൽ എന്ത് പ്രചോദനം എന്നാണ് ഇർഫാൻ ചോദിക്കുന്നത്.

ഇന്ത്യയുടെ ബോളിങ് അറ്റാക്ക് മൂർച്ച ഉള്ളതാണ്, പക്ഷെ അവർക്ക് അനുകൂല സാഹചര്യങ്ങളിലാണെന്ന് മാത്രം. ഫ്ലാറ്റ് പിച്ചുകളിൽ ഇന്ത്യൻ ബോളിങ് അത്ര പോരാ എന്ന അഭിപ്രായമാണ് ഉള്ളത്.

സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ, ഇന്ത്യയുടെ ബൗളിംഗിനെക്കുറിച്ച് ഇർഫാൻ പത്താൻ പറഞ്ഞത് ഇതാണ്:

“ഏത് കോമിനേഷൻ കളിക്കണം എന്ന പദ്ധതി ഉണ്ടായിരിക്കണം. അതനുസരിച്ച് പ്ലാനുകൾ ആസൂത്രണം ചെയ്യണം. ഫ്ലാറ്റ് പിച്ചുകളിൽ നമ്മുടെ ബോളറുമാർ പരാജയമാണ്. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും നമ്മൾ അത് കണ്ടു.

ഏത് പിച്ചിലും സ്വാധീനം ചെലുത്താൻ കഴിയുന്ന താരങ്ങളായി ഉമ്രാൻ മാലിക്കിനെയും കുൽദീപ് യാദവിനെയും ഇർഫാൻ പത്താൻ തിരഞ്ഞെടുത്തു.