ശബരിമലയിലെ വിവാദത്തിന് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിന് എക്‌സൈസില്‍ നിയമനം. പൊലീസില്‍ നിന്നും മാറ്റിയ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായാണ് നിയമിച്ചിരിക്കുന്നത്. ബറ്റാലിയനില്‍ നിന്നും മാറ്റിയ കാര്യം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.
അജിത്കുമാറിന്റെ ശബരിമലയിലെ ട്രാക്ടര്‍ യാത്ര വിവാദത്തിലായിരുന്നു. സംഭവത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിരുന്നു. ട്രാക്ടര്‍ ചരക്ക് നീക്കത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അജിത് കുമാര്‍ ഇത് ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
Read more
ഇതിന് പിന്നാലെയാണ് അജിത്കുമാറിനെ എക്‌സൈസിലേക്ക് മാറ്റിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാറാണ് സൗകര്യം ഒരുക്കിയതെന്നും ആക്ഷേപമുണ്ട്. പമ്പയില്‍ സിസിടിവി ക്യാമറ പതിയാത്ത സ്ഥലത്ത് നിന്ന് ട്രാക്ടറിന്റെ പെട്ടിയില്‍ കയറി ടാര്‍പോളിന്‍ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര.