രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ കൂലി സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകർ. ഓഗസ്റ്റ് 14നാണ് സൂപ്പർതാര ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്. കൂലിയുടെ ലൊക്കേഷനിൽ വച്ച് രജനികാന്ത് തന്റെ ജീവചരിത്രം എഴുതുകയായിരുന്നുവെന്ന് ലോകേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രജനികാന്തിന്റെ ജീവിതം സിനിമയാവുകയാണെങ്കിൽ ആരായിരിക്കും സൂപ്പർതാരത്തെ അവതരിപ്പിക്കുകയെന്ന ചോദ്യത്തിന് ലോകേഷ് പറഞ്ഞ മറുപടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്.ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന് സംസാരിച്ചത്.

Read more

ധനുഷ്, വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നീ മൂന്ന് താരങ്ങളുടെ പേരുകളാണ് ലോകേഷ് നിർദേശിച്ചത്. രജനി സാറിന്റെ വിവിധ കാലഘട്ടങ്ങളെ ഇവർ അവതരിപ്പിച്ചാൽ നന്നാവുമെന്നും സംവിധായകന് അഭിമുഖത്തിൽ പറഞ്ഞു. രജനി സാറിന്റെ പഴയകാല ലുക്ക് ചെയ്യാൻ ധനുഷ് സാർ അനുയോജ്യനാണെന്ന് ലോകേഷ് പറയുന്നു. 90കളിലെ രജനി സാറിനെ വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ ചെയ്താൽ നന്നായിരിക്കും. കാരണം അവരിൽ എവിടെയോ ഞാൻ രജനി സാറിന്റെ ഒരു ചാം കണ്ടിട്ടുണ്ട്. മികച്ച അഭിനേതാക്കൾ നമുക്ക് ഒരുപാടുണ്ട്. അവരിൽ ആര് ചെയ്താലും അത് നല്ലതായിരിക്കും. ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു.