സഞ്ജു തിളങ്ങാതിരുന്നിട്ടും പരിഹാസം മുഴുവന്‍ പന്തിന്

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ റിഷഭ് പന്തിന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങിയത് കൈയ്യടിയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സ്വാഗതം ചെയ്തത്. നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയ്ക്കായി സഞ്ജുവിനെ പരിഗണിച്ചതില്‍ ക്രിക്കറ്റ് ലോകത്ത് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.

എന്നാല്‍ കിട്ടിയ സുവര്‍ണാവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. നേരിട്ട ആദ്യ പന്ത് സിക്‌സ് നേടി ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റിയ സഞ്ജു അടുത്ത പന്തില്‍ പുറത്തായി മലയാളി കളി പ്രേമികളെ നിരാശയുടെ പടുകുഴിയിലാഴ്ത്തി.

മറ്റൊരു യുവതാരം റിഷഭ് പന്തിന് പകരക്കാരനായിട്ടാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. എന്നാല്‍ സഞ്ജു തിളങ്ങാതിരുന്നിട്ടും സോഷ്യല്‍ മീഡിയ ട്രോഫിയത് നിരവധി അവസരം ലഭിച്ച റിഷഭ് പന്തിനെയായിരുന്നു. സഞ്ജു ആദ്യ പന്തില്‍ സിക്‌സ് അടിച്ചപ്പോഴുളള പന്തിന്റെ മനോഗതവും രണ്ടാം പന്തില്‍ പുറത്തായപ്പോഴുളള ആശ്വാസവുമെല്ലാമാണ് ആരാധകര്‍ ഡല്‍ഹി താരത്തെ ട്രോളാനായി ഉപയോഗിച്ചത്.

ഇതോടെ ഇനിയുളള ടി20 പരമ്പരകളില്‍ സഞ്ജുവിനെ ടീം ഇന്ത്യ പരിഗണിയ്ക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. പരിഗണിയ്ക്കാനും പരിഗണിയ്ക്കാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. പന്തിനെതിരേയുളള ആരാധകരുടെ ട്രോളുകള്‍ കാണാം..